ജീവിതത്തിലെ ഓരോ സുന്ദര നിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് പങ്കുവയ്ക്കുന്ന താരമാണ് വിരാട് കൊഹ്‌ലി. ഭാര്യ അനുഷ്‌ക ശര്‍മ്മയ്ക്ക് ഒപ്പമുളള ചിത്രങ്ങളും കോഹ്‌ലി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഏതാനും നാളുകള്‍ക്കുമുന്‍പ് തന്റെ ഫ്‌ലാറ്റില്‍നിന്നുളള ഒരു ചിത്രം കൊഹ്‌ലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രം നിമിഷങ്ങള്‍കൊണ്ട് വൈറലാവുകയും ചെയ്തു. കൊഹ്‌ലി പുതുതായി വാങ്ങിയ ഫ്‌ലാറ്റിന്റെ ചിത്രമാണിതെന്നാണ് ഏവരും കരുതിയത്. എന്നാല്‍ കോഹ്‌ലി വാടകയ്ക്ക് താമസിക്കുന്ന ഫ്‌ലാറ്റില്‍നിന്നുളള ചിത്രമായിരുന്നു അത്. മുംബൈയിലെ ഡോ.ആനി ബസന്ത് റോഡിലെ റെഹേജ ലെജന്‍ഡിലെ ആഡംബര ഫ്‌ലാറ്റിലാണ് കോഹ്‌ലി ഇപ്പോള്‍ താമസിക്കുന്നത്. 40ാമത്തെ നിലയിലാണ് കോഹ്‌ലിയുടെ ഫ്‌ലാറ്റുളളത്. പ്രതിമാസം 15 ലക്ഷം രൂപയാണ് കൊഹ്‌ലി വാടകയായി നല്‍കുന്നത്. 2017 ഡിസംബര്‍ 15 നാണ് കൊഹ്‌ലി ഈ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2 വര്‍ഷവും 16 ദിവസവുമാണ് വാടക കാലാവധി. ഒന്നരക്കോടിയാണ് കൊഹ്‌ലി ഡെപ്പോസിറ്റായി നല്‍കിയിട്ടുളളത്. കൊഹ്‌ലിയുടേത് വാടക ഫ്‌ലാറ്റാണെന്ന് മനസ്സിലാക്കിയതോടെ ആരാധകരുടെ മനസ്സില്‍ ഉയര്‍ന്ന ചോദ്യം, എന്തിനാണ് ഇപ്പോഴും കോഹ്‌ലി വാടകയ്ക്ക് താമസിക്കുന്നത് എന്നായിരുന്നു. 2016 ല്‍ 34 കോടി രൂപയ്ക്ക് ഓംകര്‍ 1973, വോര്‍ലിയില്‍ കൊഹ്‌ലി ഒരു അപ്പാര്‍ട്‌മെന്റ് സ്വന്തമായി വാങ്ങിയിരുന്നു. അനുഷ്‌കയുമായുളള വിവാഹശേഷം കൊഹ്‌ലി ഇവിടേക്ക് താമസം മാറുമെന്നായിരുന്നു എവരും കരുതിയിരുന്നത്. എന്നാല്‍ കോഹ്‌ലി ഇപ്പോഴും സ്വന്തം വീട്ടിലേക്ക് താമസം മാറിയിട്ടില്ല. ഓംകര്‍ 1973 യിലുളള അപ്പാര്‍ട്‌മെന്റില്‍ അറ്റകുറ്റ പണികള്‍ തീരാത്തതിനാലാണ് കൊഹ്‌ലിയും അനുഷ്‌കയും വാടക ഫ്‌ലാറ്റില്‍ താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ 2019 ഓടെയായിരിക്കും വിരുഷ്‌ക ദമ്പതികള്‍ സ്വന്തം വീട്ടിലേക്ക് താമസം മാറുകയെന്നാണ് വിവരം. ശ്രീലങ്കയില്‍ നടക്കുന്ന നിദാഹാദ് ട്രോഫി മല്‍സരത്തില്‍ വിരാട് കൊഹ്‌ലിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിരിക്കുകയാണ്. കോഹ്‌ലിക്കു പുറമേ എം.എസ്.ധോണി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
വേറെ എവിടെ കിട്ടും ഇതുപോലെ; പ്രതിമാസം 15 ലക്ഷം രൂപ വാടക കൊടുത്ത് ഫ്‌ളാറ്റില്‍ താമസിക്കാനുള്ള കാരണം വെളിപ്പെടുത്തി കൊഹ്‌ലി
Tags: anushka and koli wedding