കുഞ്ഞു വയറുമായി വിരാട് കോലിക്കൊപ്പം അനുഷ്ക ശർമ! മൂന്നാമതൊരാളെ വരവേൽക്കാനൊരുങ്ങി വിരാടും അനുഷ്‌കയും.ആദ്യത്തെ കൺമണി ജനുവരിയിൽ എത്തുമെന്ന് താരങ്ങൾ

ന്യുഡൽഹി:ലോകമെമ്പാടും ആരാധകരുള്ള താരദമ്പതികളാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിയും നടിയും നിർമ്മാതാവുമായ അനുഷ്ക ശർമയും.വിരാട് കൊഹ്‌ലിക്കും അനുഷ്‌കയ്ക്കും കുഞ്ഞ് പിറക്കുന്നു. വിരാട് കോഹ്ലി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.ജനുവരി 2021 ൽ കുഞ്ഞ് എത്തുമെന്ന കുറിപ്പോടെയാണ് ഇരുവരുടേയും ചിത്രം വിരാട് സോഷ്യൽ മീഡിയയിൽ പങ്കുവയ്ച്ചിരിക്കുന്നത്.ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശർമയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ നിറഞ്ഞിരുന്നുവെങ്കിലും ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് അവരുടെ വിവാഹ വാർത്ത പുറത്തുവരുന്നത്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമയിരുന്നു ഇവരുടേത്. ആരാധകർ ഇത് ആഘോഷമാക്കുകയും ചെയ്തിരുന്നു. ഒരു ബോളിവുഡ് റൊമാന്റിക് സിനിമയെ വെല്ലുന്ന തരത്തിലുള്ള പ്രണയ കഥയായിരുന്നു ഇവരുടേത്. സാധരണ സെലിബ്രിറ്റി കപ്പിൾസിൽ കാണാത്ത പിണക്കവും ഇണക്കവും ഇവരുടെ പ്രണയ കഥയിൽ ഉണ്ടായിരുന്നു. വിവാഹ ശേഷം ജീവിതം ആഘോഷമാക്കുകയായിരുന്നു താരദമ്പതികൾ. കരിയറിനോടൊപ്പം തന്നെ കുടുംബത്തിനും പരിഗണന നൽകി കൊണ്ടായിരുന്നു ഇവരുടെ ജീവിതം. ഇപ്പോഴിത ഒരു സന്തോഷ വാർത്തയുമായി താരങ്ങൾ എത്തിയിരിക്കുകയാണ്. അമ്മയാകാൻ തയ്യാറെടുക്കുകയാണ് താരമിപ്പോൾ. ദമ്പതിമാർ തന്നെയാണ് സോഷ്യൽ മീഡിയ പേജിലൂടെ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്.


കോലിക്കൊപ്പം കുഞ്ഞു വയറുമായി നിൽക്കുന് അനുഷ്കയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പുതിയ അതിഥിയെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. രണ്ട് പേരും സമൂഹ മാധ്യമങ്ങളിൽ ഓരേ ചിത്രങ്ങൾ തന്നെയാണ് പങ്കുവെച്ചിരിക്കുന്നതും. ഞങ്ങൾ ഇനി മൂന്ന്, അടുത്ത വർഷം ജനുവരിയിൽ പുതിയ ആൾ എത്തുമെന്ന് ഇരുവരും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരങ്ങളുടെ ചിത്രം.

കോലിയുടേയും അനുഷ്കയുടേയും സന്തോഷത്തിൽ പങ്കുചേർന്നിരിക്കുകയാണ് ആരാധകർ. ഇരുവർക്കും ആശംസ നേർന്ന് ബോളിവുഡും ഫാൻസും രംഗത്തെത്തിയിട്ടുണ്ട്. പ്രണയവും വിവാഹ രഹസ്യമാക്കിയെങ്കിലും പുതിയ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചതിലുള്ള സന്തോഷവും വിരുഷ് ഫാൻസ് പങ്കുവെയ്ക്കുന്നുണ്ട്. വിവാഹ ശേഷം അഭിനയത്തിൽ ചെറിയ ഇടവേള എടുത്ത അനുഷ്ക സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. തന്റേയും ഭർത്താവിന്റേയും ചെറിയ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ലോക്ക് ഡൗൺ ആയതോട് കൂടി വിരാട് കോലിയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഇത് ആരാധകരിൽ ആവേശം സൃഷ്ടിച്ചിരുന്നു.

വിവാഹത്തിന് ശേഷം നിരവധി തവണ അനുഷ്ക അമ്മയാകുന്നതിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ നേരിട്ടും ഇതേ ചോദ്യം നേരിട്ടിട്ടുണ്ട്. തങ്ങൾ തന്നെ നേരിട്ട് അറിക്കുമെന്നായിരുന്നു അന്ന് ഇവർ പറഞ്ഞത് . ആ വാക്ക് പാലിച്ചിരിക്കുകയാണ് ഇപ്പോൾ . ആഴ്ചകൾക്ക് മുൻപ് അമ്മയാകുന്നതിനെ കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് നടി മറുപടി നൽകിയിരുന്നു.
മറ്റുമുള്ള ആളുകൾ നിങ്ങളോട് കുട്ടികൾ വേണമെന്നു പറയുന്നില്ലേ എന്ന ആരാധകന്റെ ചോദ്യം. .ഒരിക്കലും ഇല്ല. ഇത്തരം ചോദ്യങ്ങൾ സാമൂഹ്യമാധ്യമത്തിലേ ഉള്ളൂവെന്നും അനുഷ്‍ക അന്ന് മറുപടി നൽകിയത്. നടിയുടെ അന്നത്തെ പ്രതികരണം .ഇത് പറഞ്ഞ് ആഴ്ചകൾ കഴിയവെയാണ് സന്തോഷ വാർത്ത താരം പങ്കുവെച്ചിരിക്കുന്നത്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അനുഷ്കയും കോലിയും 2017 ൽ വിവാഹിതരാകുന്നത്. ഇറ്റലിയിലെ ടസ്ക്കാനിൽ വെച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഇവരുടെ വിവാഹത്തിന് പങ്കെടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു താര വിവാഹം. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയതു പോലും ഏറെ രഹസ്യമായിട്ടായിരുന്നു. കുടുംബാംഗങ്ങൾക്കും കുറച്ച് സുഹൃത്തുക്കൾക്കും പുറമേ അനുഷ്കയുടെ വെഡ്ഡിങ് പ്ലാനറിനും, മനേജർക്കും സ്റ്റൈലിസ്റ്റിനും മാത്രമേ വിവാഹത്തെ കുറിച്ച് അറിയാമായിരുന്നുളളൂ. വ്യാജ ഈ-മെയിൽ ഐഡി ഉപയോഗിച്ചായിരുന്നു അനുഷ്ക ബാക്കിയുള്ള കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നതെന്ന് കോലി നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഡിസംബർ 11 നായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശർമയും വിവാഹിതരാകുന്നത്. ഇറ്റലിയിൽവെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമറിഞ്ഞ രഹസ്യവിവാഹമായിരുന്നു അത്.തുടർന്ന് സോഷ്യൽ മീഡിയയിൽ വിരാട്-അനുഷ്‌ക അഥവ് ‘വിരുഷ്‌ക’ ചിത്രങ്ങൾ നിറഞ്ഞു. വിവാഹം ബന്ധുക്കൾ മാത്രം പങ്കെടുത്ത രഹസ്യ ചടങ്ങായിരുന്നുവെങ്കിലും അതിന് പിന്നാലെ വിവാഹ വിരുന്ന് ഇരുവരും സംഘടിപ്പിച്ചു. വിവാഹ വിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. താജ് ഡിപ്ലോമാറ്റിക് എൻക്ലേവിന്റെ ദർബാർ ഹോളിലായിരുന്നു പ്രൗഢ ഗംഭീരമായ ചടങ്ങ്. ഡിസംബർ 26 ന് മുംബൈയിലും റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു.

Top