20കോടി നല്‍കിയില്ല; സല്‍മാനും അനുഷ്‌ക്കയ്ക്കും പണികിട്ടി; വഞ്ചനാകുറ്റത്തിന് കേസ്

anushka-sharma

മുസഫര്‍നഗര്‍: ‘സുല്‍ത്താന്‍’ ചിത്രം തിയറ്ററില്‍ തകര്‍ത്തോടുമ്പോള്‍ വിവാദങ്ങള്‍ ചിത്രത്തെ ആശങ്കയിലാക്കുന്നു. ചിത്രത്തിലെ നായകനും നായികയ്ക്കും സംവിധായകനുമാണ് പണികിട്ടിയിരിക്കുന്നത്. സല്‍മാന്‍ ഖാനെതിരെയും അനുഷ്‌ക്കയ്‌ക്കെതിരെയും സംവിധായകന്‍ അലി സഫര്‍ അബ്ബാസിനെതിരെയും വഞ്ചനാകുറ്റത്തിന് കേസെടുത്തിരിക്കുകയാണ്.

മുസഫര്‍നഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് വഞ്ചനാക്കേസ്. തന്റെ ജീവിതകഥ സിനിമയാക്കുന്നതിന് 20 കോടി രൂപ വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാരോപിച്ച് മുസഫര്‍ നഗര്‍ സ്വദേശിയായ സബീര്‍ ബാബ എന്ന മുഹമ്മദ് സബീര്‍ അന്‍സാരിയാണ് കോടതിയെ സമീപിച്ചത്.

2010ല്‍ മുംബൈയില്‍വെച്ച് സബീര്‍ തന്റെ കഥ സല്‍മാന്‍ഖാനോട് പറഞ്ഞിരുന്നുവെന്നും അത് സിനിമയാക്കിയാല്‍ പ്രതിഫലമായി 20 കോടി രൂപ നല്‍കാമെന്ന് അപ്പോള്‍ വാഗ്ദാനം ലഭിച്ചിരുന്നുവെന്നും സബീറിന്റെ അഭിഭാഷകന്‍ സുധീര്‍കുമാര്‍ ഓജ പറഞ്ഞു. എന്നാല്‍ തന്റെ ജീവിതകഥ സുല്‍ത്താന്‍ എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ തനിക്ക് വാഗ്ദാനം ചെയ്ത തുക ലഭച്ചില്ലെന്നാണ് പരാതി. കേസ് പരിഗണിച്ച സിജെഎം കോടതി കേസ് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി. കേസില്‍ ജൂലൈ 26ന് കോടതി വാദം കേള്‍ക്കും.

Top