ദേശീയ പതാക ഉപയോഗിച്ച് കൈയ്യും മുഖവും തുടച്ചു; മോദിക്കെതിരെ കേസ്

MODI-FLAG

ദില്ലി: ദേശീയ പതാക വഴിയില്‍ ഉപേക്ഷിക്കുന്നതു പോലും ശിക്ഷാര്‍ഹമാണെന്നിരിക്കെ പ്രധാനമന്ത്രി നരേന്ദ്രേമോദി എന്താണ് കാണിച്ചത്? ദേശീയ പതാക ഉപയോഗിച്ച് മുഖവും കൈയ്യും തുടക്കുകയാണ് ചെയ്തത്. അതുകൂടാതെ പതാകയ്ക്കു മുകളില്‍ ഇരിക്കുന്നുവെന്നും പരാതി ഉണ്ട്. ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയില്‍ മോദിക്കെതിരെ കേസ് ഫയല്‍ ചെയ്തു. ബിഹാറിലെ പൊഖരിയ സ്വദേശിയായ പ്രകാശ് കുമാറാണ് പാട്നയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്താരാഷ്ട്ര യോഗാദിനാചരണങ്ങള്‍ക്കിടെയാണ് സംഭവം. ഇത് ദേശീയ പതാകയെ അപമാനിക്കുന്ന നടപടിയാണെന്നും രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരുടെ രാജ്യസ്നേഹത്തിന് മുറിവേല്‍പ്പിക്കുന്നതുമാണെന്നും പ്രകാശ് കുമാറിന്റെ പരാതിയില്‍ പറയുന്നു. ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് മോദിയുടെ ചിത്രങ്ങളും സംഭവത്തിന്റെ തെളിവായി പരാതിക്കാരന്‍ പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. പരാതിയില്‍ ജൂലൈ 16ന് കോടതി പരിഗണിക്കും.

Top