കൊല്ലം: കൊല്ലത്ത് വിവിധ ഹോട്ടലുകളിലായി നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കൊല്ലം പള്ളിമുക്ക്, തട്ടാമല, അയത്തില്‍, മുണ്ടയ്ക്കല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ നിന്നുമാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനയില്‍ ഇത്രയും പിടിച്ചെടുത്തത്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അര്‍ അനില്‍, ഡി പ്രസന്നകുമാര്‍, ജി സാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍ കുമാര്‍, രാജേന്ദ്രന്‍ പിള്ള എന്നിവരാണ് നേതൃത്വം നല്‍കിയത്. സംസ്ഥാനത്ത് വ്യാപക പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്നതും അറപ്പ് ഉളവാക്കുന്നതുമായ ഭക്ഷ്യവസ്തുക്കള്‍ കൊല്ലത്തെ അയത്തില്‍ ബൈപ്പാസ് റോഡിലെ ഹോട്ടലില്‍ നിന്ന് ഒരു മാസം പഴക്കമുള്ള നെയ്മീനിന്റെ തലയും ഒരാഴ്ച പഴക്കമുള്ള കറിയും പിടിച്ചെടുത്തു. ഇതിനു പുറമെ തട്ടമല ജംഗ്ഷനിലെ ചായക്കടയില്‍ നിന്ന് പഴകിയ എണ്ണയും ബജി നിര്‍മ്മിക്കാന്‍ വച്ചിരുന്ന മുളക് എലി കടിച്ചതായും കണ്ടെത്തി.