സിപിഎമ്മിന്റെ ദലിത് പീഡനങ്ങള്‍ക്കെതിരെ കോട്ടയത്ത് ഹര്‍ത്താല്‍; രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ സമരാനുകൂലികള്‍ തകര്‍ത്തു

കോട്ടയം: സിപിഎമ്മിന്റെയും എസ് എഫ് ഐയുടേയും ദളിത് പീഡനത്തിനെതിരെ ചേരമ സാംബവ ഡവലപ്‌മെന്റ് സൊസൈറ്റി കോട്ടയം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.ജില്ലയിലെ പ്രധാന പാതകളിലെല്ലാം വാഹനങ്ങള്‍ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ സര്‍വ്വീസു നടത്തിയ കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു.

സിപിഐഎമ്മിന്റെയും ബഹുജന പ്രസ്ഥാനങ്ങളുടെയും ദളിത് പീഡനത്തിനെതിരെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് സിഎസ്ഡിഎസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലിന്റെ ഭാഗമായി ഹര്‍ത്താല്‍ അനുകൂലികള്‍ കോട്ടയം-കുമളി റോഡില്‍ വാഹനങ്ങള്‍ തടഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം ജില്ലയില്‍ സിഎസ്ഡിഎസിന്റെ ശക്തി കേന്ദ്രങ്ങളായ കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, പാമ്പാടി, വാഴൂര്‍,വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ വൈകുന്നേരം പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നുനേതാക്കള്‍ അറിയിച്ചു.പ്രതിഷേധ പരിപാടയില്‍ ബിഎസ്പി കേരളാ ഘടകവും പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അംബേദ്കര്‍ സ്റ്റുഡന്റ്സ് മൂവ്മെന്റ് ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് കഴിഞ്ഞദിവസം കോട്ടയം എംജി സര്‍വകലാശാല ക്യാമ്പസിലെ ദളിത് വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് രോഹിത് വെമുലയുടെഓര്‍മ്മദിവസം ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ സിഎസ്ഡിഎസ് തീരുമാനിച്ചതെന്നാണു സൂചന.

Top