ഓടിക്കൊണ്ടിരുന്ന കാര്‍ വലിയ ശബ്ദത്തോടെ തീപിടിച്ചു; ഉടമ അതീവ ഗുരുതരാവസ്ഥയില്‍; കാര്‍ പൂര്‍ണമായും കത്തിനശിച്ചു

കോട്ടയം: പാണ്ടന്‍ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടന്‍ചിറ ഓട്ടക്കുന്ന് വീട്ടില്‍ സാബു (57) ന് ഗുരുതര പരുക്ക് സംഭവിച്ചു. യാത്ര കഴിഞ്ഞു വീടിനു സമീപമെത്തിയപ്പോള്‍ കാറിന് വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഗുരുതരമായി പൊള്ളലേറ്റ സാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Top