കനത്ത മ‍ഴ; കോട്ടയം ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി; ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മ‍ഴ തുടരുന്നു. തുടര്‍ച്ചയായ മ‍ഴ കോട്ടയം ജില്ലയെ സാരമായി ബാധിച്ചു. ജില്ലയിൽ 104 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 2,300 കുടുംബങ്ങളിൽ നിന്നായി 8577 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. കോട്ടയം വ‍ഴിയുളള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരുന്നെങ്കിലും വൈകിട്ട് ആറ് മണിയോടെ വീണ്ടും സര്‍വ്വീസ് പുനരാരംഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം വിലയിരുത്താന്‍ കോട്ടയത്ത് റെയില്‍വേ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. പിന്നീടാണ് ട്രെയിനുകള്‍ വേഗം നിയന്ത്രിച്ച് കടത്തിവിടാന്‍ തീരുമാനിച്ചത്. കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അംഗനവാടികൾക്കും 18/07/2018 ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

മുൻനിശ്ചയിച്ച യൂണിവേഴ്സിറ്റി പരീക്ഷകളും മറ്റ് പരീക്ഷകളും മാറ്റുന്നത് സംബന്ധിച്ച് അതത് സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും അറിയിപ്പിലുണ്ട്. നാളത്തെ അവധിക്ക് പകരം ഈ ടേമില്‍ തന്നെ മറ്റൊരു ദിവസം പ്രവർത്തി ദിവസം ആയിരിക്കുമെന്നും തീയതി പിന്നീട് അറിയിക്കുന്നതാണെന്നും ജില്ലാകളക്ടർ അറിയിച്ചു. എം ജി യൂണിവേഴ്സിറ്റിയുടെ നാളെ ജൂലായ് 18 ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളം ജില്ലയില്‍ ചെല്ലാനം, കുന്നുകര, പുത്തന്‍വേലിക്കര പഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും നാളെ ബുധനാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
അവധി പ്രഖ്യാപിച്ച സ്‌കൂളുകള്‍ ചുവടെ:
ആലുവ താലൂക്ക്- മേക്കാട് ജി.എല്‍.പി.എസ്,
തായിക്കാട്ടുകര എസ്പിഡബ്ല്യു ഹൈസ്‌ക്കൂള്‍
ചെങ്ങല്‍ സെന്‍റ് ജോസഫ്‌സ് ജി.എച്ച്.എസ്.
കണയന്നൂര്‍ താലൂക്ക് – എ.കെ.ജി കോളനി അങ്കണവാടി
മേക്കര അങ്കണവാടി നമ്പര്‍ 79
വെണ്ണല ഗവ. ഹൈസ്‌ക്കൂള്‍
ഇടപ്പള്ളി കുന്നുംപുറം ഗവ ഹൈസ്‌ക്കൂള്‍
എച്ച്.എം.ടി കോളനി ഗവ. എല്‍.പി.എസ്
കടവന്ത്ര കേന്ദ്രീയ വിദ്യാലയ
തുതിയൂര്‍ സെന്റ് മേരീസ് യു.പി സ്‌കൂള്‍
കൊച്ചി താലൂക്ക് – ചെല്ലാനം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
എളങ്കുന്നപ്പുഴ സെന്റ് പീറ്റേഴ്‌സ് എല്‍.പി.എസ്
പുതുവൈപ്പ് ഗവ. യു.പി.എസ്
ചെല്ലാനം ലിയോ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍
പനയപ്പള്ളി ഗവ. സ്‌കൂള്‍
കോതമംഗലം താലൂക്ക് – തൃക്കാരിയൂര്‍ ഗവ.എല്‍.പി.എസ്,
കോതമംഗലം ടൗണ്‍ യു.പി സ്‌കൂള്‍.
കുന്നത്തുനാട് താലൂക്ക് – കറുകപ്പള്ളി എല്‍.പി സ്‌കൂള്‍
മൂവാറ്റുപുഴ താലൂക്ക് – മൂവാറ്റുപുഴ കുന്നക്കല്‍ ഗവ. എല്‍.പി സ്‌കൂള്‍
ടൗണ്‍ യു.പി സ്‌കൂള്‍, പെരുമറ്റം വി.എം പബ്ലിക്ക് സ്‌കൂള്‍
പറവൂര്‍ താലൂക്ക് – ചാലാക്ക ഗവ. എല്‍.പി.എസ്
കുറ്റിക്കാട്ടുകര ഗവ എല്‍.പി.എസ്, ഏലൂര്‍ ഗവ. എല്‍.പി.എസ്
തിരുവാലൂര്‍ ഗവ. എല്‍.പി.എസ്, മനക്കപടി ഗവ. എല്‍.പി.എസ്
കൈതാരം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
വെളിയത്തുനാട് എം.ഐ യു.പി സ്‌കൂള്‍
പാനായിക്കുളം എല്‍.പി സ്‌കൂള്‍, വയല്‍ക്കര എസ്.എന്‍.ഡി.പി സ്‌കൂള്‍
കുത്തിയതോട് സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍
കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂള്‍
കുത്തിയതോട് സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പുത്തന്‍വേലിക്കര വിസിഎസ്.
ആലപ്പു‍ഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍
ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇതിന് പുറമേ, ചേര്‍ത്തല, അന്പലപ്പു‍ഴ, കാര്‍ത്തികപ്പിളളി, മാവേലിക്കര താലൂക്കുകളിലെ ദുരിതാശ്വാസ ക്യാന്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പിളളി, കോ‍ഴഞ്ചേരി താലൂക്കുകളിലെ പ്രൊഫഷണ്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.

Top