കൊച്ചി: കൊട്ടിയൂരില്‍ വൈദികന്‍ മുഖ്യപ്രതിയായ ബലാത്സംഗക്കേസില്‍ സിസ്റ്റര്‍ ഒഫീലിയയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെളളിയാഴ്ചത്തേക്കും കോടതി മാറ്റിവെച്ചു.
സിസ്റ്റര്‍ ഒഫീലിയയുടെ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി പരിശോധിക്കവെയാണ് ഹൈക്കോടതിയുടെ നടപടി. കേസില്‍ എട്ടാംപ്രതിയായ ഒഫീലിയ വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ സൂപ്രണ്ട് കൂടിയാണ്.
തനിക്ക് 78 വയസ് പ്രായമുണ്ടെന്നും അനാഥാലയത്തിന്റെ ചുമതല മാത്രമാണ് തനിക്കുളളതെന്നും ജാമ്യാപേക്ഷയില്‍ ഒഫീലിയ വ്യക്തമാക്കുന്നുണ്ട്.
വെളളിയാഴ്ച വരെ ഒഫീലയയുടെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പൊലീസും കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വെളളിയാഴ്ച വരെ സിസ്റ്ററെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വ്യക്തമാക്കിയത്.