തിരുവനന്തപുരം: കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോൻ തൽസ്ഥാനം രാജിവച്ചു. ബാർ കേസിലും സോളർ കേസിലുംപ്പെട്ട് നട്ടം തിരിയുന്ന സർക്കാരിന് ഇരുട്ടടിയായി കോവൂർ കുഞ്ഞുമോന്റെ രാജി. രാജിക്കത്ത് സ്പീക്കർക്ക് നേരിട്ട് കൈമാറുകയായിരുന്നു. എംഎൽഎയുടെ രാജിയോടെ ആർഎസ്‌പി പിളർപ്പിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമായിരിക്കുകയാണ്.കോവൂര്‍ രാജിവെക്കുമെന്ന് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.ഇത്തരത്തിലൊരു സര്‍ക്കാരില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കശുവണ്ടി തൊഴിലാളികളെ വഞ്ചിക്കുന്ന സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേതെന്നും കോവൂര്‍കുഞ്ഞുമോന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കുന്നത്തൂര്‍ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന കുഞ്ഞുമോന്‍ ഉടന്‍ തന്നെ ആര്‍എസ്പി വിട്ടേക്കുമെന്നാണ് സൂചന.സിപിഎമ്മുമായി ചര്‍ച്ച നടത്തിയ ശേഷമാണ് രാജി നാടകമെന്നാണ് യുഡിഎഫ് നേതാക്കളുടെ ആരോപണം.