ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണുകൾ വാങ്ങി പണം നൽകാതെ മുങ്ങും ! യുവാവ് കോഴിക്കോട് പിടിയിൽ !

കോഴിക്കോട്: വില കൂടിയ മൊബൈൽ ഫോണുകൾ വാങ്ങിയശേഷം പണം നൽകാതെ മുങ്ങുന്ന യുവാവ് കോഴിക്കോട് പിടിയിൽ. കണ്ണൂര്‍ സ്വദേശി അഭിലാഷിനെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകരയിലെ കടയില്‍ നിന്ന് മൂന്ന് ഐഫോണുകളാണ് ഇയാൾ ഇത്തരത്തിൽ തട്ടിയെടുത്തത്.  ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോൺ വാങ്ങി വ്യാജ പണമിടപാട് രേഖ കാണിച്ച് തട്ടിപ്പു നടത്തുന്ന പ്രതി പിടിയിൽ. കണ്ണൂര്‍ സ്വദേശി അഭിലാഷിനെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. രാമനാട്ടുകരയിലെ കടയില്‍ നിന്ന് പ്രതി മൂന്ന് ഐഫോണുകളാണ് സമാനരീതിയില്‍ പണം നൽകിയെന്ന് വിശ്വസിപ്പിച്ച് തട്ടിയത്.

Top