കോഴിക്കോട്: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്തിട്ടുള്ള നിലപാട് ആത്മഹത്യാപരമാണെന്നും ആചാരങ്ങളുടെ പേരിലാണ് യുവതീപ്രവേശനത്തെ എതിര്‍ക്കുന്നതെങ്കില്‍ ഈ ആചാരങ്ങള്‍ എപ്പോള്‍ തുടങ്ങി,എവിടെ നിന്നു വന്നുവെന്നും പഠിക്കേണ്ടതുണ്ടെന്നും മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണന്‍. ജോത്സ്യന്‍മാരും തന്ത്രിമാരും കാണിക്കുന്ന വഴിയേ പോയാല്‍ നാം പിന്നോക്കം പോവുകയേ ഉളളു എന്നും ജാതി വ്യവസ്ഥയ്ക്കും സവര്‍ണ മേധാവിത്വത്തിനുമെതിരായ പോരാട്ടത്തിലെ കോണ്‍ഗ്രസിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കാനെ ഇതുപകരിക്കുവെന്നും കെ പി ഉണ്ണികൃഷ്ണന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
ചെന്നിത്തലയും ചാണ്ടിയും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നിലപാട് ബിജെപിയെ സഹായിക്കുന്നതും ആത്മഹത്യാപരവുമാണെന്നും കെ.പി ഉണ്ണികൃഷ്ണൻ. ജ്യോത്സ്യൻമാരും തന്ത്രിമാരും നയിക്കുന്ന വഴിയേ പോയാൽ കോൺഗ്രസ് പിന്നാക്കം പോകുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി, ദേശാഭിമാനി ദിനപത്രങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.ജാതി വ്യവസ്ഥയ്ക്കും സവർണ മേധാവിത്വത്തിനുമെതിരായ പോരാട്ടത്തിലെ കോൺഗ്രസിന്‍റെ നേട്ടങ്ങൾ ഇല്ലാതാക്കുന്ന നിലപാടാണ് ശബരിമല വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത് കെ.പി ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി. സ്ത്രീക്കും പുരുഷനും തുല്യനീതിയെന്നത് 1931ലെ കറാച്ചി കോൺഗ്രസ് മുതൽ പാർട്ടി മുന്നോട്ടുവെക്കുന്ന ആശയമാണെന്നും അദ്ദേഹം പറഞ്ഞു. ആചാരങ്ങളുടെ പേരിലാണ് യുവതി പ്രവേശനത്തെ എതിർക്കുന്നതെങ്കിൽ ഈ ആചാരങ്ങൾ എപ്പോൾ തുടങ്ങി, എവിടെനിന്നു വന്നു, എങ്ങനെ വളർന്നു എന്നീ കാര്യങ്ങൾ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊട്ടുകൂടായ്മയേക്കാൾ വലിയ വിപത്തായാണ് ലിംഗവിവേചനത്തെ ഗാന്ധിജി കണ്ടത്. ഗുരുവായൂർ, വൈക്കം സത്യാഗ്രങ്ങൾ അയിത്തത്തിനെതിരായ വിജയമായിരുന്നു. ഇത്തരം കാര്യങ്ങൾക്കെതിരായ ആചാരങ്ങൾക്ക് മുൻതകൂക്കം നൽകാനാണ് കോൺഗ്രസിന്‍റെ നീക്കമെങ്കിൽ അത് ദൌർഭാഗ്യകരമാണെന്നും കെ.പി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇപ്പോഴത്തെ സംഭവങ്ങളുടെ രാഷ്ട്രീയനേട്ടം ബിജെപിക്ക് ആയിരിക്കും. സുപ്രീം കോടതി വിധിയുടെ രാഷ്ട്രീയവശങ്ങൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കാൻ കോൺഗ്രസിന് സാധിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയില്‍ പ്രതിഷേധിച്ച ആര്‍.എസ്.എസ് നേതാവിന് സസ്‌പെന്‍ഷന്‍മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ‌്റു തുടങ്ങിയവരുടെ നേതൃത്വത്തിൽ നേടിയെടുത്തതാണ‌് കോൺഗ്രസ‌് മൂല്യങ്ങളെന്ന് കെ.പി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇതിനെതിരെ നിലകൊള്ളുന്നത‌് മനുസ‌്മൃതിയിലേക്കുള്ള തിരിച്ചുപോക്കാണ‌്. കേരളത്തിൽ വൈക്കം സത്യഗ്രഹത്തിലൂടെയും ഗുരുവായൂർ സത്യഗ്രഹത്തിലൂടെയും നേടിയെടുത്തതാണ‌് അയിത്തത്തിനെതിരായ വിജയം. തിരുവിതാംകൂർ മഹാരാജാവിന്റെ ക്ഷേത്ര പ്രവേശന വിളംബരവും ഈ സമരങ്ങളുണ്ടാക്കിയ അന്തരീക്ഷത്തിന്റെ ഫലമായിരുന്നു. കോൺഗ്രസിന്‍റെ ഇപ്പോഴത്തെ നിലപാടിനെ ശക്തമായി എതിർക്കണം. കോൺഗ്രസ‌് തെരഞ്ഞെടുത്ത വഴി കേരളത്തിനും അതിലുമപ്പുറം ഇന്ത്യയ‌്ക്കും ആപൽക്കരമെന്ന‌് തോന്നിയതുകൊണ്ടാണ‌് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.