കഴിഞ്ഞ നാല് ദിവസമായി ഏഴ് സംസ്ഥാനങ്ങളിലായി, അറുപത് കേന്ദ്രങ്ങളിൽ, തുടർന്നുവന്ന കെ പി യോഹനാന്റെ സ്ഥാപനങ്ങളിലുള്ള ആദായ നികുതി വകുപ്പിന്റെ റെയ്ഡ് അവസാനിച്ചപ്പോൾ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണക്കാരിൽ ഒരാളായിരുന്നു കെ പി യോഹനാൻ എന്നാണ് അന്വേക്ഷണ ഏജൻസികളെ ഉദ്ധരിച്ചുകൊണ്ട് പുറത്തുവരുന്ന വാർത്ത. പന്ത്രണ്ടോളം കടലാസ് ട്രസ്റ്റുകൾ രൂപീകരിച്ച് ഉൾക്കൊള്ളിച്ചിട്ടും പിന്നെയും അതിലൊന്നും കൊള്ളിക്കാൻ പറ്റാത്ത ആറായിരത്തോളം കോടി രൂപയുടെ രേഖകൾ കണ്ടെടുത്തു. ഭൂഗർഭ അറകളിൽ നിന്നും, തിരു:രൂപത്തിന്റെ പുറകിൽ നിന്നും, കുരിശിന്റെ പുറകിൽ നിന്നും, ക്രൂശിത രൂപത്തിന്റെ പുറകിൽ നിന്നും, അൽത്താരയുടെ ഉള്ളിൽ നിന്നും, വണ്ടിയുടെ ഡിക്കിയിൽ നിന്നുമായി പതിനേഴര കൊടിയോളം രൂപയാണ് ക്യാഷ് ആയി കണ്ടെടുത്തത്. വലിയ മരകുരിശിൽ അറയുണ്ടാക്കി അതിൽ ഒളിപ്പിച്ച നിലയിലും പണം കണ്ടെടുത്തു എന്നാണ് വാർത്തകൾ പറയുന്നത്.
നാലര കൊടിയോളം രൂപയുടെ നിരോധിച്ച നോട്ടുകൾ, പതിനൊരായിരം എക്കർ ഭൂമി കേരളത്തിൽ മാത്രം വാങ്ങിക്കൂട്ടിയതിന്റെ രേഖകൾ, രണ്ടായിരം കൊടിയോളം രൂപ റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ മുടക്കിയതിന്റെ രേഖകൾ, കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ആറായിരം കോടിയോളം രൂപ വിദേശത്ത് നിന്ന് സ്വീകരിച്ചതിന്റെ രേഖകൾ, ഇന്ത്യൻ രൂപ വിദേശ കറൻസിയാക്കി ഇവിടെനിന്നും കടത്തിയതിന്റെ രേഖകൾ, ഹവാലാ പണമിടപാട് രേഖകൾ തുടങ്ങിയവയും പിടിച്ചെടുത്തവയിൽ പെടുന്നു. വിമാനത്താവളത്തിനായി യോഹനാന്റെ കയ്യിൽ നിന്ന് സർക്കാർ വില കൊടുത്ത് വാങ്ങാൻ നിശ്ചയിച്ചിരുന്ന സർക്കാരിന്റെ തന്നെ രണ്ടായിരം ഏക്കർ ഭൂമി യോഹനാൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സർക്കാർ ഭൂമിയാണെന്ന് ഏജൻസി കണ്ടെത്തി. ആ ഭൂമി ഇനി തീരുമാനമാകുന്നത് വരെ കേന്ദ്രത്തിന്റെ കയ്യിലിരിക്കും.