ചെറുവള്ളി എസ്റ്റേറ്റിൽ വി.എം സുധീരൻ എത്തുന്നു. ബിഷപ്പ് കെ.പി യോഹന്നാനെതിരെ ജനകീയ സമരം?

ജിതിൻ ബാലകൃഷ്ണൻ

തിരുവല്ല: ചെറുവള്ളി എസ്റ്റേറ്റിന്റെ മറവിൽ നടക്കുന്ന 4500 ൽ പരം കോടിയുടെ അഴിമതിക്കെതിരെ ആദ്യം രംഗത്ത് വന്ന രാഷ്ട്രീയക്കാരൻ വി.എം സുധീരൻ ആയിരുന്നു. കെ.പി. യോഹന്നാനും ബിലീവേഴ്‌സ് ചർച്ചും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 2700 ഏക്കർ സർക്കാർ ഭൂമി നഷ്ടപരിഹാരം നൽകി തിരിച്ചെടുക്കാനുള്ള ഗവണ്മെന്റ് നീക്കത്തിനെതിരെയാണ് ആദ്യം സുധീരൻ പരസ്യ പ്രസ്താവനയുമായി രംഗത്ത് വരുന്നത്. ഹൈക്കോടതി ഡിവിഷന്‍ബഞ്ച് റദ്ദാക്കിയെങ്കിലും ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള 5.5 ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ഭൂമിയുടെ ഉടമസ്ഥാവകാശം തട്ടിയെടുക്കാനുള്ള സംഘടിത നീക്കമാണ് ബിഷപ്പ് യോഹന്നാന്റെ നേതൃത്ത്വത്തിലുള്ള ബില്ലിവേർഴ്സ് ചർച്ചും ഭൂമാഫിയ നടത്തുന്നതെന്നാണ് മുൻ കെ.പി.സി.സി അധ്യക്ഷൻ ആരോപിച്ചത്. പ്രസ്തുത ഭൂമിയും ബന്ധപ്പെട്ട സ്ഥാവരജംഗമ വസ്തുക്കളും ചമയങ്ങളും Form-C നോട്ടീസ്പ്രകാരം സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടിയിട്ടുള്ളപ്പോഴാണ് സർക്കാർ യോഹന്നാന് വേണ്ടി വൻ ഭൂമി കുംഭകോണത്തിന് കൂട്ടുനിൽക്കുന്നത്.

സർക്കാർ ഉൾപ്പെടുന്ന കോടികളുടെ അഴിമതി ആരോപണം ഉയർന്നു വന്നിട്ടും ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിഷയത്തിൽ അഭിപ്രായം പോലും പറയാൻ തയ്യാറാകാത്തത് പാർട്ടിക്കുള്ളിൽ പോലും വിമർശനങ്ങൾ ഉയർത്തി. ഈ സാഹചര്യത്തിലാണ് അഴിമതിക്ക് എതിരെയും ഭൂഅധികാരം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചും ജനകീയ സമര സമിതി ആരംഭിക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ജനകീയ നേതാവ് വി.എം സുധീരൻ എത്തുന്നത്.സുധീരൻ അടക്കമുള്ള ജനകീയ നേതാക്കൾ ചെറുവള്ളി എസ്റ്റേറ്റ ടക്കമുള്ള സർക്കാർ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ സമരത്തിന് എത്തുന്നെന്ന സൂചന .

സുധീരന്റെ വരവോടുകൂടി ചെറുവള്ളി എസ്റ്റേറ്റിലെ അഴിമതി വിരുദ്ധ സമരം കേരളത്തിന്റെ ജനശ്രദ്ധയിൽ എത്തിക്കാനാണ് സമര സമിതിയുടെ ശ്രമം. അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നാൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രമുഖർ കുടുങ്ങാൻ ഇടയുണ്ട്.ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ അതിശക്തമായ ഭാഷയിൽ ആണ് സുധീരൻ പ്രതികരിച്ചത് മറ്റു കോൺഗ്രസുകാർ മൗനമായി ഇരിക്കുന്നതും ദുരൂഹമാണ് .

ചെറുവള്ളി എസ്റ്റേറ്റിലെ വൃക്ഷങ്ങള്‍, കാര്‍ഷിക വിളകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന ഇന്നു മനോരമ പത്രത്തില്‍വന്ന താങ്കളുടെ പ്രസ്താവന കാര്യങ്ങള്‍ ശരിയായി കണക്കിലെടുക്കാതെയാണ്; വസ്തുതകള്‍ക്ക് വിരുദ്ധവുമാണ്.സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഐ.എ.എസിന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത നടപടി സാങ്കേതിക പ്രശ്‌നങ്ങളാല്‍ ബഹു.ഹൈക്കോടതി ഡിവിഷന്‍ബഞ്ച് റദ്ദാക്കിയെങ്കിലും ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള 5.5 ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ഭൂമിയുടെ ഉടമസ്ഥാവകാശം നിരാകരിച്ചിട്ടില്ല.

തന്നെയുമല്ല പ്രസ്തുത ഭൂമിയും ബന്ധപ്പെട്ട സ്ഥാവരജംഗമ വസ്തുക്കളും ചമയങ്ങളും Form-C നോട്ടീസ്പ്രകാരം സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടിയിട്ടുള്ളതുമാണ്. ആ നിലപാടുതന്നെയാണല്ലോ റവന്യൂവകുപ്പ് ഇപ്പോഴും തുടരുന്നത്.അതുകൊണ്ട് അതിനെല്ലാം നഷ്ടപരിഹാരം നല്‍കുന്നത് നേരത്തേമുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചുവന്ന നിലപാടുകള്‍ക്ക് കടകവിരുദ്ധമായിരിക്കും എന്ന് സുധീരൻ മുന്നേ അറിയിച്ചിരുന്നു

സര്‍ക്കാരിന്റെ ഭൂമിയ്ക്കും അതിലെ ചമയങ്ങള്‍ക്കും സ്ഥാവരജംഗമ വസ്തുക്കള്‍ക്കും സര്‍ക്കാര്‍തന്നെ നഷ്ടപരിഹാരം നല്‍കുന്നത് തെറ്റായ നടപടിയാണ്. അപ്രകാരം ചെയ്താല്‍ ചെറുവള്ളി എസ്റ്റേറ്റ് നിയമവിരുദ്ധമായി വില്പന നടത്തിയ ഹാരിസണ്‍ന്റെയും അനധികൃതമായി അതു വാങ്ങി കൈയ്യടക്കിവച്ചിട്ടുള്ളവരുടെയും ഇല്ലാത്ത ഉടമസ്ഥാവകാശവും കൈവശാവകാശവും സ്ഥാപിച്ചുകൊടുക്കുന്നതിന് തുല്യമായിരിക്കും. ആത്യന്തികമായി 5.5 ലക്ഷം ഏക്കറോളംവരുന്ന ഹാരിസണ്‍ ഉള്‍പ്പെടെ വന്‍കിട കുത്തക കമ്പനികള്‍ നിയമവിരുദ്ധമായി കൈയ്യടക്കിവച്ചിട്ടുള്ള ഭൂമിയ്ക്ക് അവര്‍ക്കെല്ലാം ഇല്ലാത്ത ഉടമസ്ഥാവകാശം സ്ഥാപിച്ചുകൊടുക്കുന്ന നടപടിയുമായിരിക്കും അത് എന്ന നിലപാടാണ് സുധീരനുള്ളത് .

തര്‍ക്കഭൂമിയാണെന്ന വാദം അംഗീകരിക്കാനാവില്ല. നിലവില്‍ ഒരു കോടതിയിലും കേസില്ല. രാജമാണിക്യത്തിന്റെ ഉത്തരവാണ് അവസാനം വന്നത്. സര്‍ക്കാര്‍ ഭൂമിയാണെന്ന ആ റിപ്പോര്‍ട്ട് ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതാണ്. നിലവില്‍ ഭൂമി ഞങ്ങളുടെതാണ്. സര്‍ക്കാറിന് സിവില്‍ കോടതിയെ സമീപിക്കാമെന്ന ഹൈക്കോടതി ഉത്തരവിലുള്ളത. അതിന് ഇതുവരെ പോകാത്തതിനാല്‍ ഈ ഭൂമിയുടെ മേല്‍ തര്‍ക്കമില്ല. ഞങ്ങളുടെതാണ് എന്നാണ് ബിലീവേഴ്‌സ് ചർച്ച് പറയുന്നത് .നഷ്ടപരിഹാര തുക നല്‍കി ഭൂമി ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ ഭൂമിക്ക് തന്നെ പണം നല്‍കുകയാണെന്ന് മുന്‍ സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീല ഭട്ട് വിമര്‍ശിച്ചിരുന്നു .ജനം ഈ വലിയ അഴിമതിക്ക് എതിരെ അതിശക്തമായി രംഗത്ത് വരും .ജനകീയ സമരത്തിൽ ജനകീയ നേതാക്കളും എത്തും .

Top