വെടി പൊട്ടിക്കാൻ സുധീരൻ !.. കോൺഗ്രസ് പിളർപ്പിലേക്ക് ?

തിരുവനന്തപുരം :രാജ്യസഭാ സീറ്റ് വിവാദത്തിൽ കലുഷിതമായ കോൺഗ്രസ് രാഷ്ട്രീയം പൊട്ടിത്തെറിയിലേക്ക് .വി .എം സുധീരൻ ഇന്ന് പതിനൊന്ന് മണിക്ക് തിരുവനന്തപുരത്തെ വീട്ടിൽ വാർത്താ സമ്മേളനം വിളിച്ചിരിക്കയാണ് .

ബുധനാഴ്ച  രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ സുധീരന്റെ   വസതിയിൽ വച്ച് മാധ്യമ സുഹൃത്തുക്കളെ കാണാൻ ആഗ്രഹിക്കുന്നു എന്നാണ് പത്രക്കുറിപ്പ് കൊടുത്തിരിയുന്നത് . ആഗ്രഹിക്കുന്നു. ഇതൊരു അറിയിപ്പായി പരിഗണിച്ച് ബന്ധപ്പെട്ട എല്ലാ മാധ്യമ സുഹൃത്തുക്കളും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നതായും വി.എം.സുധീരൻ പത്രക്കുറിപ്പിൽ അറിയിച്ചു.

ഇന്നലെ നടന്ന കോൺഗ്രസ് എക്സിക്യൂട്ടീവിൽ നേതാക്കൾ പരസ്പരം വാക് പോരാട്ടം നടത്തിയിരുന്നു. താന്‍ എന്നും ഗ്രൂപ്പ് വൈരത്തിന്റ ഇരയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നത് പീഡനം മൂലമാണെന്നും സുധീരന്‍ പറഞ്ഞു.

ഗ്രൂപ്പ് മാനേജര്‍മാരുടെ വൈരാഗ്യം മൂലമാണ് താന്‍ രാജിവെച്ചത്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ വീതം വെക്കുന്ന രീതിയാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉള്ളത്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് പകരം നേതാക്കള്‍ ഗ്രൂപ്പ് കളിക്കുകയാണ്.

സംഘടാ സംവിധാനത്തില്‍ വലിയ പിഴവ് ഉണ്ടായതുകൊണ്ടാണ് അന്ന് രാജിവെക്കേണ്ടി വന്നത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. കെപിസിസി പ്രസിഡന്‍റ് സ്ഥാനം ആരോഗ്യകാരണങ്ങളാല്‍ ഒഴിയുകയാണെന്നാണ് നേരത്തേ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുന്ന സമയത്ത് സുധീരന്‍ പറഞ്ഞത്.

ഗ്രൂപ്പ് കാരണം സംഘടനാസംവിധാനം മുന്നോട്ടു കൊണ്ടുപോകാനായില്ലെന്നും  ഗ്രൂപ്പ് അതിപ്രസരം തെരഞ്ഞെടുപ്പിൽ തോൽവിക്ക് കാരണമായെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി രക്ഷപെടില്ലെന്നും ഇതേ അവസ്ഥയില്‍ തുടരുമെന്നും സുധീരന്‍ പ്രതികരിച്ചു. എന്നാല്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പ് അതിപ്രസരമെന്ന സുധീരന്‍റെ നിലപാട് സ്വന്തം അഭിപ്രായമെന്നും പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ട് എന്നാല്‍  അതിപ്രസരം ഇല്ലെന്ന് ഹസ്സന്‍ പറഞ്ഞു.അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടി ഫോറങ്ങളിലാണ്. പരസ്യ പ്രസ്താവനകള്‍ നടത്തുന്നതല്ല പാര്‍ട്ടി രീതി. അച്ചടക്ക ലംഘനം ആര് നടത്തിയാലും കെ.പി.സി.സി പ്രസിഡന്റെന്ന നിലയില്‍ താന്‍ ചൂണ്ടിക്കാട്ടും. സുധീരന്‍ പ്രസിഡന്റായിരുന്നപ്പോള്‍ പരസ്യ പ്രസ്താവനകള്‍ വിലക്കിയിരുന്നല്ലേയെന്നും ഹസന്‍ ചോദിച്ചു.

Latest
Widgets Magazine