‘എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം’; മുഖ്യമന്ത്രിക്ക് വി.എം സുധീരന്റെ കത്ത്

തിരുവനന്തപുരം: എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ കത്തയച്ചു. എംസി റോഡ് ഭാവിയില്‍ ഒസി റോഡ് എന്ന് അറിയപ്പെടട്ടെ എന്ന് സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

കത്തിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്കും പ്രതിപക്ഷ നേതാവിനും അയച്ചിട്ടുണ്ട്. ആദരസൂചകമായി എംസി റോഡിന് ഒസി റോഡെന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് പ്രധാന ആവശ്യം. വിലാപയാത്രയില്‍ പരോക്ഷമായി ഇത്തരം പ്രതികരണം ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ആദ്യമായാണ് ഈ ആവശ്യം ഉയരുന്നത്. എത്രയും വേഗം നടപടികള്‍ ആരംഭിക്കണമെന്നും വി എം സുധീരന്‍ കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top