കെ.പി.സി.സി പുന:സംഘടന: നടപ്പിലായത് സങ്കുചിത താൽപര്യങ്ങലാണ് .വീതം വയ്പ്പായെന്ന് തുറന്നടിച്ച് വി.എം സുധീരന്‍

കൊച്ചി :കെ.പി.സി.സി പുനഃസംഘടനയ്ക്കു പിന്നില്‍ നടന്നത് ഗ്രൂപ്പ്-സങ്കുചിത താല്‍പര്യങ്ങളെന്ന് വി.എം.സുധീരന്‍. AICCയ്ക്കും കാര്യങ്ങള്‍ ബോധ്യമായ സ്ഥിതിക്ക് തെറ്റുതിരുത്താന്‍ സംസ്ഥാനനേതൃത്വം തയാറാകണമെന്നും സുധീരൻ പറഞ്ഞു. സെപ്റ്റംബര്‍ 13ലെ രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനങ്ങള്‍ ലംഘിക്കപ്പെട്ടു. തീരുമാനങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും സുധീരന്‍ പറഞ്ഞു. കെ.പി.സി.സി പട്ടിക തയ്യാറാക്കിയതില്‍ സംസ്ഥാന നേതൃത്വത്തിനുണ്ടായ വീഴ്ചയ്‌ക്കെതിരെ ഹൈക്കമാന്‍ഡ് ശക്തമായ താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനം ഉന്നയിച്ച് സുധീരന്‍ രംഗത്ത് വന്നത്.

പട്ടികയില്‍ കടന്നു കൂടിയത് സങ്കുചിത താല്‍പ്പര്യങ്ങളാണ്. ഇനിയെങ്കിലും പുനപരിശോധന നടത്തി വീഴ്ചകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ നേതാക്കള്‍ തയ്യാറാകണം. പാര്‍ട്ടിയിലെ ഗ്രൂപ്പ് ഭിന്നതയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി പട്ടികയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പട്ടികയില്‍ സമവായം വേണമെന്നും കെ.പി.സി.സിയെ ഒഴിവാക്കി തെരഞ്ഞെടുപ്പ് നടത്താന്‍ താല്‍പ്പര്യമില്ലെന്നും ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.പിസിസി പട്ടികയില്‍ വേണമെങ്കില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം മാറ്റം വരുത്തട്ടേയെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് ധിക്കാരപരമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കില്‍ KPCC പട്ടിക അംഗീകരിക്കില്ല. കടുംപിടുത്തം തുടര്‍ന്നാല്‍ കേരളത്തെ ഒഴിവാക്കി AICC ചേരും.ഹൈക്കമാന്‍ഡ് നിലപാട് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസനെ അറിയിച്ചുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികക്കെതിരെ എം.പി മാരും എ.ഐ ഗ്രൂപ്പില്‍ പെടാത്ത നേതാക്കളും നേരത്തെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഡല്‍ഹിയില്‍ എത്തി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. സംവരണതത്വങ്ങള്‍ പാലിച്ച് പുതിയ പട്ടിക നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം അതിന് ഇതുവരെ തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് അതോറിറ്റിക് നല്‍കിയ പട്ടികയില്‍ ആവശ്യമെങ്കില്‍ ഹൈക്കമാന്‍ഡിന് മാറ്റം വരുത്താം എന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. ഇത് ധിക്കാരപരമാണെന്നും പട്ടികയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കേരളത്തെ ഒളിവാക്കി AICC സമ്മേളനം ചേരുമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു.

അങ്ങനെ വന്നാല്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കുന്നത് കേരളത്തിലെ നേതാക്കള്‍ക്ക് പുറത്തിരുന്ന് കാണേണ്ടിവരും. മറ്റ് സംസ്ഥാനങ്ങള്‍ സംവരണതത്വങ്ങള്‍ പാലിക്കുന്പോള്‍ കേരളത്തിന് മാത്രം എന്താണ് പ്രത്യേകത എന്നാണ് ഹൈക്കമാന്‍ഡിന്‍റെ ചോദ്യം. എ,ഐ ഗ്രൂപ്പുകള്‍ കടും പിടുത്തം തുടരുന്ന സാഹചര്യത്തില്‍ നേതാക്കളെ ചര്‍ച്ചകള്‍ക്കായി ഇനി ഡല്‍ഹിക്ക് വിളിപ്പിക്കില്ല.33 ശതമാനം വനിതാ സംവരണം വേണമെന്നാണ് പാര്‍ട്ടി ഭരണഘടന പറയുന്നതെങ്കിലും നിലവിലെ പട്ടികയില്‍ 5 ശതമാനം മാത്രമാണ് വനിതകളുള്ളത്. ഇത് പത്ത് ശതമാനമെങ്കിലും ആക്കണമെന്നാണ് മഹിളാ കോണ്‍ഗ്രസിന്‍റെ ആവശ്യം. ഒരു വിഭാഗത്തെയും ഒഴിവാക്കരുതെന്നാണ് ഹൈക്കമാന്‍ഡിന്‍റെ കര്‍ശന നനിര്‍ദേശം.ഭാരവാഹി പട്ടികയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അതൃപ്തി അറിയിച്ചിരുന്നു. തന്റെ എതിര്‍പ്പ് തെരഞ്ഞെടുപ്പ് സമിതിയെ രാഹുല്‍ അറിയിച്ചു. പട്ടിക തയ്യാറാക്കാനായി എം.പിമാരുടെ നിര്‍ദ്ദേശങ്ങളും പരിഗണിക്കണമെന്ന് രാഹുല്‍ നിര്‍ദ്ദേിച്ചുവെന്നാണ് വിവരം. സാമുദായിക സംവരണം പാലിക്കണമെന്നും കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വസ്‌നികുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം എടുക്കണമെന്നും രാഹുല്‍ തെരഞ്ഞെടുപ്പ് സമിതിക്ക് നിര്‍ദ്ദേശം നല്‍കി. പുനസംഘടനയില്‍ എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ച കാണിക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. അതിന് തയ്യാറായില്ലെങ്കില്‍ പട്ടിക അംഗീകരിക്കില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ധിക്കാരപരമാണ്. വിട്ടുവീഴ്ചയില്ലെങ്കില്‍ കേരളത്തെ ഒഴിവാക്കി എ.ഐ.സി.സി ചേരുമെന്നും ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി. ഹൈക്കമാന്‍ഡ് നിലപാട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.എം ഹസനെ അറിയിച്ചു.

Top