കെപിയോഹനാന് ഇന്ത്യയിലും വിദേശത്തുമായി 15000 കോടിയുടെ ഭൂസ്വത്ത്; താറാവ് നോട്ടക്കാരനില്‍ നിന്നും ശതകോടീശ്വരനായി വളര്‍ന്നത് വിദേശ ഫണ്ടിന്റെ മറവില്‍; പാവങ്ങളുടെ പേരില്‍ പിരിച്ചെടുത്തത് കോടികള്‍

കൊച്ചി: സ്വയം പ്രഖ്യാപിത ബിഷപ്പ് കെപി യോഹനാന് ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലുമായ് 15000 കോടിയിലധികം രൂപയുടെ ലാന്‍ഡ് ബാങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍. നാരദാ ന്യൂസാണ് കെപിയോഹനാന്റെ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2400 ഏക്കറോള്ളമുള്ള ചെറുവള്ളി എസ്റ്റേറ്റ്, കോട്ടയം ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രമായ് വികസിപ്പിക്കാന്‍ വേണ്ടിയുള്ള 240 ഏക്കര്‍ ദ്വീപ്, എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ
കോടികള്‍ വിലമതിക്കുന്ന 40 ഏക്കര്‍. തുരുവല്ലയില്‍ ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ആസ്ഥാനം ഉള്‍പ്പെടുന്ന 1700 ഏക്കര്‍ തോട്ടം, ഡല്‍ഹി ഗുഡ്ഗാവില്‍ 36 ഏക്കര്‍ സ്ഥലം, തമിഴ്‌നാട്ടില്‍ ശ്രീപേരൂമ്പത്തൂരിലെ ടെക് സിറ്റിയോട് ചേര്‍ന്ന് 40 ഏക്കര്‍, ഷില്ലോങ്ങില്‍ 300 ഏക്കര്‍, കല്‍ക്കട്ടയില്‍ 160 ഏക്കര്‍,അസ്സമിലെ ഗോഹട്ടിയില്‍ 40 ഏക്കര്‍, ലക്‌നവില്‍ 14 ഏക്കര്‍, മുംബൈയിലെ പനവേലില്‍ 20 ഏക്കര്‍, നേപ്പാളില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമി ഇങ്ങനെ കോടികളുടെ വിലവരുന്ന ഭൂ സ്വത്തുക്കള്ളില്‍ ചിലത് മാത്രമാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ റയില്‍വേ സ്റ്റേഷന്‍ ഉള്ളിടത്തെല്ലാം ഭൂമി വേണമെന്ന് ആഗ്രമാണ് കെപി യോഹാനാന്‍ പ്രയത്‌നിക്കുന്നതെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നു. സംസ്ഥാനത്ത് ക്രമാതീതമായി തോതില്‍ ഭൂമി ഇടപാടുകള്‍ നടത്തിയതിനെ തുടര്‍ന്ന് പോക്കുവരവ് നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. നിലവില്‍ മൂന്ന് മെഡിക്കല്‍ കോളെജുകള്‍ ഉളള തിരുവല്ലയില്‍ മകന് വേണ്ടി 600 കോടി മുടക്കി പുതിയ മെഡിക്കല്‍ കോളേജ് ആരംഭിച്ചു. പാടം നികത്തിയ നിയമ ലംഘനത്തില്‍ നിന്ന് ഒഴിയാനും കൈക്കൂലിയിനത്തിലും കോടികള്‍ കൊടുത്തിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ പാവങ്ങളെ സഹായിക്കാനുള്ള ആകര്‍ഷകമായ പദ്ധതികള്‍ വഴിയാണ് വിദേശത്ത് നിന്ന് കോടികള്‍ തട്ടുന്നത്. ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ‘ബ്രിഡ്ജ് ഓഫ് ഹോപ്പ്’ പദ്ധതിവഴിയാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രധാനമായി ഫണ്ടുകള്‍ വരുന്നത്. ഒരു കുട്ടിക്ക് പ്രതിമാസം 300 ഡോളര്‍ വീതം വിദേശ രാജ്യങ്ങളില്‍ നിന്ന് പിരിക്കുന്നു. ഇങ്ങനെ 67,000 കുട്ടികളുടെ സര്‍വ്വ ചിലവും ഗോസ്പല്‍ ഫോര്‍ ഹിക്കുന്നു എന്ന വ്യാജ്യോനെയാണ് കോടികളുടെ തട്ടിപ്പുകള്‍ അരങ്ങറുന്നത്. എന്നാല്‍ പതിനായിരത്തില്‍ താഴെ മാത്രം കുട്ടികള്‍ ഈ സാഹയം എത്തുന്നത് അത് വെറും പിരിക്കുന്നതിന്റെ പത്ത് ശതമാനം പോലുമില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് ഫണ്ട് നല്‍കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കുട്ടികള്‍ കത്തെഴുന്നു എന്ന വ്യജ്യോന മാത്രം കത്തെഴുതാന്‍ നിരവധി ജോലിക്കാരുമുണ്ട്.

ഗോസ്പല്‍ ഫോര്‍ ഏഷ്യ (ജിഎഫ്എ) ലാസ്റ്റ് അവര്‍ മിനിസ്ട്രി (എല്‍എച്ച്എം), ലൗ ഇന്ത്യ മിനിസ്ട്രീസ് (എല്‍ഐഎം) ഷക്കീന പ്രോഫറ്റിക് മിഷന്‍ ട്രസ്റ്റ് (എസ്പിഎംടി), റെഹാബോത് ഇന്ത്യന്‍ ജിപ്‌സി ന്യൂ ലൈഫ് ട്രസ്റ്റ് (ആര്‍ഐജിഎന്‍എല്‍ടി), ന്യൂ ഹോപ് ഫൗണ്ടേഷന്‍ (എന്‍എച്ച്എഫ്), ഹോളി സ്പിരിറ്റ് മിനിസ്ട്രീസ് (എച്ച്എസ്എം), ഗ്രോത്ത് ഇന്‍ ഫ്രാറ്റേനിറ്റി (ജിഐഎഫ്ടി) എന്നി സംഘടനകള്‍ വഴിയാണ് കെപി യോഹനാന്‍ ഫണ്ട് വെട്ടിപ്പ് നടത്തുന്നത്. വിദേശ ഫണ്ട് വെട്ടിപ്പിന്റെ പേരില്‍ അമേരിക്കന്‍ കോടതി കേസെടുത്തതോടെ വിവാദത്തിലായ വ്യാജ ബിഷപ്പ് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിലാണ്.ഇതിനുവേണ്ടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രിയേയും കണ്ടതെന്നാണ് ആരോപണം. വെറും നാട്ടിന്‍ പുറത്തുകാരനായിരുന്ന താറാവ് നോട്ടക്കാരനായിരുന്ന യോഹനാന്റെ വളര്‍ച്ച കണ്ണടച്ച് തുറക്കുംമുമ്പേയായിരുന്നു. അമൃതാനന്ദമയി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദേശ ഫണ്ട് പറ്റുന്ന സംഘടനയാണ് കെപിയോഹനാന്റേത്.

Top