
കെഎസ്ആര്‍ടിസിയില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ ആറ് മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയിരുന്നു.ഇന്നലെ ഗതാഗത വകുപ്പ് മന്ത്രി ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തിയിരുന്നു. കെഎസ്ആര്‍ടിസിയിലെ അശാസ്ത്രീയമായ പരിഷ്‌ക്കാര നടപടികള്‍ അവസാനിപ്പിക്കുക, താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി പുനപരിശോധിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യം.
Tags: KSRTC