കൊച്ചി : പിന്നില്‍ ഓരോ ടയറുകള്‍ മാത്രമുള്ള കെ.എസ്.ആര്‍.ടി.സി ബസുമായി ഡ്രൈവര്‍ സര്‍വീസ് നടത്തിയത് ചേര്‍ത്തല മുതല്‍ നെട്ടൂര്‍ വരെ.
അറ്റകുറ്റപ്പണികള്‍ക്കായി ടയറുകള്‍ അഴിച്ചു വച്ചിരുന്ന ബസുമായാണ് രാവിലെ എത്തിയ ഡ്രൈവര്‍ സര്‍വീസ് നടത്തിയത്.
ചേര്‍ത്തല തണ്ണീര്‍മുക്കം സ്വദേശിയായ ഡ്രൈവറാണ് ദിവസങ്ങളായി ഈ ബസ് ഓടിച്ചു വന്നിരുന്നത്. സംഭവ ദിവസവും പതിവുപോലെ ഡിപ്പോയിലെത്തിയ ഇയാള്‍ കാര്‍ഡ് വാങ്ങി. കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്ന ബസിന്റെ നമ്പര്‍ ശ്രദ്ധിക്കാതെ ബസുമായി പോകുകയായിരുന്നു. എന്നാല്‍, തലേ ദിവസം രാത്രി ഈ ബസിന്റെ ടയറുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഊരിമാറ്റിയിരുന്നു. ഇത് അറിയാതെയാണ് ഡ്രൈവര്‍ സര്‍വീസ് തുടങ്ങിയത്. യാത്രയ്ക്കിടെ മറ്റൊരു ബസിലെ ജീവനക്കാര്‍ പറഞ്ഞപ്പോഴാണ് താന്‍ നാലു വീലുള്ള ബസാണ് ഓടിച്ചുകൊണ്ടിരുന്നതെന്ന് ബൈജു അറിഞ്ഞത്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ബസ് സ്റ്റേഷനിലേയ്ക്ക് മാറ്റുകയും യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റി വിടുകയും ചെയ്തു. പിന്നീട് ഡിപ്പോയില്‍ നിന്നും ടയറുകള്‍ എത്തിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷമാണ് പോലീസ് ബസ് വിട്ടു നല്‍കിയത്. അശ്രദ്ധമായ ഡ്രൈവിങിന് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.