പീഡന ശ്രമം നടത്തിയ കണ്ടക്ടറെക്കുറിച്ച് ഭാവിവരന് മെസേജ്; മാനന്തവാടിക്കടുത്ത് ബസ് തടഞ്ഞ് അറസ്റ്റ്

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം. മാനന്തവാടിയിലേക്കുള്ള യാത്രക്കിടെ ബസിലെ കണ്ടക്ടറാണ് യുവതിയെ കടന്ന് പിടിച്ചത്. എന്നാല്‍ യുവതി ബുദ്ധിപൂര്‍വ്വം ഇടപെട്ടതിനാല്‍ കണ്ടക്ടര്‍ പിടിയിലായി. കോഴിക്കോട് വടകര തിരുവള്ളൂര്‍ താഴെക്കുനി വീട്ടില്‍ കെ. ഹനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുറ്റ്യാടിയില്‍ നിന്ന് മാനന്തവാടിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ രാത്രിയിലാണ് സംഭവം. യാത്രയ്ക്കിടെ ഹനീഷ് യുവതിയുടെ ദേഹത്ത് കടന്ന് പിടിച്ചു. യുവതി പ്രതികരിച്ചത് മറ്റൊരു രീതിയിലായിരുന്നു. ബസില്‍ വച്ച് തന്നെ യുവതി ഭാവിവരന് സന്ദേശം അയച്ചു. ഭാവി വരനാണ് വിവരം പോലീസില്‍ അറിയിച്ചത്. തൊണ്ടര്‍നാട് പോലീസ് ബസ് തടഞ്ഞ് നിര്‍ത്തിയാണ് ഹനീഷിനെ അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top