കെഎസ്ആര്‍ടിസി: പിഎസ്‌സി ലിസ്റ്റില്‍ നിന്നും പെട്ടെന്ന് സ്ഥിരം നിയമനമില്ലെന്ന് ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടെങ്കിലും പിഎസ്‌സി ലിസ്റ്റില്‍ നിന്നും നിയമനം ഉണ്ടായാലും പെട്ടെന്ന് സ്ഥിരം നിയമനം ഉണ്ടാകില്ലെന്ന് എംഡി ടോമിന്‍ തച്ചങ്കരി. നിരവധി ട്രിപ്പുകള്‍ റദ്ദാക്കേണ്ടിവന്നു. എന്നാല്‍ ആളില്ലാത്ത ട്രിപ്പുകള്‍ വെട്ടിക്കുറച്ചും, ക്രമീകരിച്ചും നടത്തിയ നിയന്ത്രണങ്ങള്‍ ഫലപ്രദമായെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസങ്ങളിലായി കെഎസ്ആര്‍ടിസിക്ക് വലിയ നഷ്ടമുണ്ടായില്ലെന്നം, മറിച്ച് ചെറിയ ലാഭമാണ് ഉണ്ടായതെന്നും തച്ചങ്കരി പറയുന്നു.

പിഎസ്‌സി ലിസ്റ്റില്‍ നിന്നും നിയമിക്കുന്നവരെ ഉടന്‍ സ്ഥിരം ജീവനക്കാരാക്കില്ലെന്നും എംഡി വ്യക്തമാക്കി. നിലവില്‍ എംപാനല്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന വേതനം മാത്രമായിരിക്കും അനുവദിക്കുക. ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമായിരിക്കും നിയമനമെന്നും തച്ചങ്കരി വ്യക്തമാക്കി. പിഎസ് സി പറയുന്ന ശമ്പളം ഇപ്പോള്‍ നല്‍കാനാവില്ലെന്നും തച്ചങ്കരി പറയുന്നു.
അതേസമയം, ഉദ്യോഗാര്‍ത്ഥികളോട് നാളെ ആസ്ഥാനത്ത് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ ഡിപ്പോകളിലേക്ക് നിയോഗിക്കും. അവിടെ രണ്ട് ദിവസത്തെ ഓറിയന്റേഷന്‍ ക്ലാസ് നല്‍കും. ഇതിന് ശേഷം നിലവിലെ കണ്ടക്ടര്‍മാര്‍ക്കൊപ്പം പരിശീലനത്തിന് ശേഷം മാത്രമായിരിക്കും സ്വതന്ത്രചുമതല നല്‍കുക. ടിക്കറ്റിങ്ങ് സംവിധാത്തെ കുറിച്ചുള്ള ക്ലാസുകളും നല്‍കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top