തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയ കൊറിയര്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി എത്തുന്നു. കേരളത്തില്‍ എവിടെയും 24 മണിക്കൂറിനകം സാധനങ്ങള്‍ എത്തിക്കുന്ന തരത്തിലാവും പ്രവര്‍ത്തനം.
നിര്‍ത്തലാക്കിയ കൊറിയര്‍ സര്‍വീസ് ഒക്ടോബര്‍ അഞ്ചുമുതലാണ് കെഎസ്ആര്‍ടിസി പുനരാരംഭിക്കുന്നത്. പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനാലാണ് സംരംഭം നിര്‍ത്തലാക്കിയത്.
രാപകലില്ലാത്ത പ്രവര്‍ത്തിക്കുന്ന കൗണ്ടറുകളിലുടെ 24 മണിക്കൂറും പാഴ്‌സലുകള്‍ അയയ്ക്കാം. പാഴ്‌സലുകള്‍ ഡിപ്പോകളിലെത്തി സ്വീകരിക്കേണ്ടിയിരുന്ന സ്ഥാനത്ത് കെഎസ്ആര്‍ടിസി വഴി നേരിട്ട് വീടുകളിലേക്കെത്തിക്കുകയും ചെയ്യും.
കേരളത്തിനകത്തും പുറത്തുമുളള 97 ഡിപ്പോകളിലും സേവനം ലഭ്യമാക്കും. ഇതിനായി തിരുവനന്തപുരം ആസ്ഥാനമായ ടെറാപ്ലെയ്ന്‍ എക്‌സ്പ്രസ് കൊറിയര്‍ എന്ന സ്ഥാപനവുമായി കെഎസ്ആര്‍ടിസി കരാറായിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ 5600 ബസുകളില്‍ പാഴ്‌സലുകള്‍ കയറ്റി അയയ്ക്കാം. ഓരോ ബസിലും 8 അടി സ്ഥലം വീതം കൊറിയര്‍ സര്‍വീസിനായി നീക്കിവെച്ചിട്ടുണ്ട്. 3 വര്‍ഷത്തേക്കാണ് കരാര്‍