ഇതുവരെ കണ്ട കെഎസ്ആര്‍ടിസിയല്ല ഇത്. പുത്തന്‍ ഭാവത്തില്‍, പുത്തന്‍ രൂപത്തില്‍ ഏറെ സവിശേഷതകളുമായി ‘അല്‍ കെഎസ്ആര്‍ടിസി’. യാത്രക്കാര്‍ ആനവണ്ടിയെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന കെഎസ്ആര്‍ടിസിക്ക് പുതിയ മുഖം നല്‍കുന്ന ഇലക്ട്രിക് ബസ് തിരുവനന്തപുരത്തെത്തി. ഈ മാസം 18ന് തലസ്ഥാനത്ത് വെച്ച് തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ബസിന്റെ സര്‍വീസ് ആരംഭിക്കും. സിഎന്‍ജി ബസ്സുകളേക്കാള്‍ റണ്ണിങ് കോസ്റ്റ് കുറവാണെന്നതും പുക മലിനീകരണം ഇല്ലെന്നതും ബസ്സിന്‍റെ പ്രത്യേകതയാണ്. ആധുനിക സുരക്ഷ, സിസിടിവി ക്യാമറ, ജിപിഎസ് ഉൾപ്പെടെയുള്ള സവിശേഷതകളും ബസ്സിന്‍റെ പ്രത്യേകതയാണ്. പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇലക്ട്രിക് ബസിന്റെ രംഗപ്രവേശം. പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസ് നടത്താനുള്ള ആദ്യ വണ്ടി ബംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി. 40 പുഷ്ബാക്ക് സീറ്റുകള്‍, ആധുനിക സുരക്ഷ, സിസിടിവി ക്യാമറ, ജിപിഎസ്, എന്റര്‍ടെയ്‌ന്മെന്റ് സിസ്റ്റം എന്നീ സംവിധാനങ്ങൾ ബസ്സിന്‍റെ പ്രത്യേകതകളാണ്. ഡീസല്‍, സിഎന്‍ജി ബസ്സുകളേക്കാള്‍ റണ്ണിങ് കോസ്റ്റ് കുറവാണെന്നതും പുക മലിനീകരണം ഇല്ലെന്നതും മേൻമയാണ്. ഈ മാസം 18 മുതലാണ് തിരുവനന്തപുരം സിറ്റിയില്‍ പൂര്‍ണമായും വൈദ്യുതിൽ ചാർജ്ജ് ചെയ്ത് ഓടുന്ന ബസ് നിരത്തിലിറങ്ങുക. പതിനഞ്ചു ദിവസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസ്. പരീക്ഷണ ട്രിപ്പുകള്‍ വിജയിച്ചാല്‍ മുന്നൂറോളം വൈദ്യുത ബസ്സുകള്‍ ഇവിടെയും നടപ്പാക്കാനാകും. ബസിനു നല്‍കുന്ന വൈദ്യുതിക്ക് കേന്ദ്രസര്‍ക്കാരിന്റെ സബ്സിഡി ലഭിക്കും.
ഇതുവരെ കണ്ട കെഎസ്ആര്‍ടിസിയല്ല; ആദ്യ ഇലക്ട്രിക് ബസ് തലസ്ഥാനത്തെത്തി
Tags: KSRTC