മന്ത്രി കെ ടി ജലീൽ രാജി വെക്കാൻ ഒരുങ്ങുന്നു .മന്ത്രി കെ.ടി ജലീലിനെ എൻഐഐ ചോദ്യം ചെയ്തതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ ഉൾപ്പെടെയുള്ള ഘടകഘക്ഷികൾ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയതായി സൂചന.ഇന്നലെ രാത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ജലീൽ ആശയ വിനിമയം നടത്തിയതായും പറയുന്നു. എന്നാൽ, ജലീലിന്റെ രാജി മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെടാൻ സാധ്യതയില്ല.