പന്നികള്‍ക്ക് പണ്ടേ എല്ലിന്‍ കഷണങ്ങളോടല്ല, മനുഷ്യ വിസര്‍ജ്ജ്യത്തോടാണല്ലോ പഥ്യം ; ലോകായുക്തയെ വലിച്ച് കീറി കെ ടി ജലീല്‍

തിരുവനന്തപുരം: ലോകായുക്തയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍ എം എല്‍ എ രംഗത്ത്. കഴിഞ്ഞ ദിവസം ലോകായുക്ത നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ജലീലിന്റെ മറുപടി.

പുലി എലിയായ കഥ : അഥവാ ഒരു പന്നി പുരാണം എന്ന തലക്കെട്ടോടെയാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷ്ണങ്ങളോട് പണ്ടേ താല്‍പര്യമില്ല. പണ്ടേക്ക് പണ്ടേ മനുഷ്യ വിസര്‍ജ്ജ്യത്തോടാണല്ലോ പഥ്യം. അതില്‍ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടമെന്ന് ജലീല്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വഴിയില്‍ എല്ലു കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്തു ചെന്നാല്‍ എല്ല് എടുക്കാന്‍ ആണെന്ന് കരുതും, പട്ടി എല്ലുമായി ഗുസ്തി തുടരട്ടെ എന്നായിരുന്നു കഴിഞ്ഞ ദിവസം ഹിയറിംഗിനിടെ ലോകായുക്ത പറഞ്ഞിരുന്നത്. തങ്ങള്‍ തങ്ങളുടെ ജോലി ചെയ്യുമെന്നും ലോകായുക്ത വ്യക്തമാക്കിയിരുന്നു.

ഇതിന് മറുപടിയെന്നോണമാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അദ്ധ്വാനിച്ച് തിന്നുന്ന ഏര്‍പ്പാട് മുമ്പേ പന്നികള്‍ക്ക് ഇല്ല. മറ്റുള്ളവര്‍ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബിയെന്ന് ജലീല്‍ പറഞ്ഞു. കാട്ടുപന്നികള്‍ക്ക് ശുപാര്‍ശ മാത്രമാണ് ശരണം. പന്നി ബന്ധുക്കളും തഥൈവ.

പന്നിയും കൊളുന്തയും എറണാകുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ആന്ധ്ര കര്‍ഷകന്റെ ഗതി വരും. ജാഗ്രതൈ എന്ന് പറഞ്ഞാണ് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ ഉന്നമിട്ടായിരുന്നു ജലീലിന്റെ വിമര്‍ശനം.

ലോകായുക്ത ഓര്‍ഡിന്‍സ് ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടിരുന്നു. മൂന്ന് ആഴ്ചയിലേറെ ബില്‍ തന്റെ പരിഗണനയില്‍ ഉണ്ടായിരുന്നെന്നും നിയമവിരുദ്ധമായ ഒന്നും തനിക്ക് ബില്ലില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

അഴിമതിക്കേസില്‍ മന്ത്രിമാര്‍ കുറ്റക്കാരെന്ന് ലോകായുക്ത ഇനി വിധിച്ചാലും പതിനാലാം വകുപ്പ് പ്രകാരം പദവി ഒഴിയേണ്ടിവരില്ല. മന്ത്രിമാര്‍ക്കെതിരായ വിധി മുഖ്യമന്ത്രിക്ക് ഹിയറിംഗ് നടത്തി തള്ളിക്കളയാം. വിധി മുഖ്യമന്ത്രിക്കെതിരെയാണെങ്കില്‍ ഗവര്‍ണര്‍ക്കും തള്ളാം എന്ന തരത്തിലാണ് ഭേദഗതി വരുത്തുന്നത്.

അതേസമയം പ്രതിപക്ഷം ഓര്‍ഡിനന്‍സിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനക്ക് വിരുദ്ധമായ അധികാരം ലോകായുക്തയ്ക്ക് നല്‍കേണ്ടതില്ലെന്നാണു നിയമോപദേശമെന്നുമാണ് ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്.

കേരളത്തിലെ ലോകായുക്താ നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് മനസ്സിലാക്കാന്‍ 21 വര്‍ഷം വേണ്ടിവന്നുവെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് കഴിഞ്ഞ ദിവസം മറുപടി നല്‍കിയത്. ലോകായുക്തയെ വിമര്‍ശിക്കുന്ന രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും പ്രസ്താവനകള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജലീലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം ; പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷ്ണങ്ങളോട് പണ്ടേ താല്‍പര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസര്‍ജ്ജ്യത്തോടാണല്ലോ പഥ്യം. അതില്‍ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം.

അദ്ധ്വാനിച്ച് തിന്നുന്ന ഏര്‍പ്പാട് മുമ്പേ പന്നികള്‍ക്ക് ഇല്ല. മറ്റുള്ളവര്‍ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബി. കാട്ടുപന്നികള്‍ക്ക് ശുപാര്‍ശ മാത്രമാണ് ശരണം. പന്നി ബന്ധുക്കളും തഥൈവ. മുബൈയിലെ ആന്ധ്രക്കാരന്‍ കര്‍ഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു.

സ്ഥിരോല്‍സാഹിയായ പാവം കര്‍ഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു. കൊളീജിയം കര്‍ഷകര്‍ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാങ്കുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ആന്ധ്ര കര്‍ഷകന്റെ ഗതി വരും. ജാഗ്രതൈ.

Top