ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ കൈവശമുള്ളത് 512 രൂപ മാത്രം. എസ്ബിടിയുടെ രണ്ടു ശാഖകളിലായി 1,05,212 രൂപയുടെ നിക്ഷേപവുമുണ്ട്.31 ലക്ഷം രൂപയാണ് ഗവർണ്ണർ ആയി ഇരുന്നപ്പോഴുള്ള സമ്പാദ്യം.
എന്നാൽ ഇതിൽ 30 ലക്ഷം രൂപയും ജീവകാരുണ്യ പ്രവർത്തനത്തിന് നൽകിക്കഴിഞ്ഞു. ബാക്കിയുള്ളത് ഒരു ലക്ഷം രൂപയാണ്. 10 ലക്ഷം രൂപയുടെ മൂല്യമുള്ള പരമ്പരാഗത സ്വത്തുമുണ്ട്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.ഗവര്‍ണര്‍ പദവി വഹിച്ചിരുന്ന കാലത്ത് 31,83,871 വരുമാനം ലഭിച്ചതിനാല്‍ കുമ്മനം ആദ്യമായി ആദായനികുതി അടച്ചതും ഈ വര്‍ഷമാണ്.
തന്റെ പേരില്‍ രണ്ട് കേസുകള്‍ ഉണ്ടെന്നും കുമ്മനം നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കി. നിയമവിരുദ്ധമായി യോഗം നടത്തിയതിനു കന്റോണ്മെന്റ് സ്‌റ്റേഷനിലാണു രണ്ടു കേസും. ഒരു സെറ്റ് പത്രികയാണു കുമ്മനം സമര്‍പ്പിച്ചത്. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ ആണ് പത്രികയില്‍ പിന്തുണച്ച് ഒപ്പിട്ടിരിക്കുന്നത്. കെട്ടിവയ്‌ക്കേണ്ട തുകയായ 25,000 രൂപ നല്‍കിയതു ഹരിവരാസനം ചാരിറ്റബിള്‍ ട്രസ്റ്റ് മുഖ്യ കാര്യദര്‍ശിയും ഹരിവരാസനം രചിച്ച കൊന്നനാകത്ത് ജാനകിയമ്മയുടെ മകളുമായ ബാലാമണിയമ്മയാണ്.