പത്തുവയസുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛന്‍; ആത്മഹത്യ കുറിപ്പ് നിര്‍ബന്ധിച്ച് എഴുതിച്ചതെന്നും സംശയം

കൊച്ചി: കുണ്ടറ പീഡനക്കേസില്‍ പ്രതി മുത്തച്ഛനെന്ന് പൊലീസ്. മുത്തച്ഛന്‍ പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിതയായി പൊലീസ് വ്യക്തമാക്കി. അന്വേഷണത്തില്‍ നിര്‍ണായകമായത് അമ്മയുടെ മൊഴിയാണ്. പെണ്‍കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിച്ചതായി അമ്മ മൊഴി നല്‍കിയിരുന്നു. കൊല്ലത്തെ ഒരു അഭിഭാഷകന്റെ ഗുമസ്തനായിരുന്നു ഇയാള്‍. പ്രതിയുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ സഹോദരിയും മുത്തശ്ശിയും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

പെണ്‍കുട്ടിയെ ഇയാള്‍ ബലമായി ആത്മഹത്യാ കുറിപ്പ് എഴുതിച്ചതാണോയെന്നും പിന്നീട് കൊലപ്പെടുത്തിയതാണോയെന്നും സംശയങ്ങളുണ്ട്. ഇക്കാര്യത്തില്‍ ഏറെ വൈകാതെ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.ആത്മഹത്യക്കുറിപ്പിലെ കൈപ്പട കുട്ടിയുടേത് തന്നെയെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. എഴുത്തിലെ ലിപി കണ്ട് അന്വേഷണ സംഘത്തിന് ഇത് മറ്റാരോ എഴുതിയതാണെന്ന സംശയം ഉണ്ടായിരുന്നു. മറ്റാരെങ്കിലും കുട്ടിയെ ബലമായി എഴുതിച്ചതാണോയെന്നും പൊലീസിന് സംശയം ഉണ്ടായിരുന്നു. ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ സംശയം പൊലീസ് തള്ളി.?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഴയ ലിപിയില്‍ എഴുതിക്കൊടുത്തത് കുട്ടി പകര്‍ത്തി എഴുതിയതാണോ എന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ആത്മഹത്യാ കുറിപ്പിലുളളത് പെണ്‍കുട്ടിയുടെ കൈപ്പടയല്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ജനുവരി പതിനഞ്ചിനായിരുന്നു പെണ്‍കുട്ടിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തിന്റെ കാലുകള്‍ തറയില്‍ മുട്ടി നില്‍ക്കുന്ന തരത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇത് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തിന് ഇടയാക്കിയിരുന്നു.

അതേസമയം, പത്ത് വയസുകാരി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നു എന്നാണ് ഡോക്ടറുടെ മൊഴി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ കെ.വത്സലയാണ് മൊഴി നല്‍കിയത്.

Top