അപകടത്തിന്റെ വക്കില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടാന്‍ ഭാഗ്യമുണ്ടെങ്കില്‍ കഴിഞ്ഞേക്കാം. എന്നാല്‍ സെക്കന്റുകളുടെ വ്യത്യാസത്തില്‍ രണ്ട് തവണ ഒരാള്‍ മരണത്തിന്റെ വക്കില്‍ നിന്നും രക്ഷപ്പെട്ടാല്‍ അതിനെ വെറും ഭാഗ്യം എന്ന് മാത്രം വിളിച്ചാല്‍ മതിയോ. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തെ ജംഗ്ഷനിലാണ് സ്കൂട്ടര്‍ യാത്രക്കാരിയായ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടത്. ആദ്യം ഒരു വാഹനത്തില്‍ ഇടിച്ച് വീണ ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. എന്നാല്‍ പരിക്കൊന്നും ഇല്ലാത്തതിനാല്‍ വീണ്ടും അതേ സ്കൂട്ടറില്‍ യാത്ര തുടരാനാണ് യുവതി തുനിഞ്ഞത്. എന്നാല്‍ സ്കൂട്ടറില്‍ കയറിയയുടന്‍ നിയന്ത്രണം വിട്ട് അത് വഴി വന്ന കെ.എസ്.ആര്.ടി.സി ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എന്നാല്‍ വേഗത്തില്‍ ബസ് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയതിനാല്‍ യുവതി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
വീഡിയോ കാണാം: