പ്രതികള്‍ കുറ്റം സമ്മതിച്ചു; കൊലപാതകത്തിന് കാരണം പെണ്‍കുട്ടിയുമായുള്ള വിവാഹം നിരസിച്ചത്

തിരുവനന്തപുരം: കല്ലമ്പലത്ത് മകളുടെ വിവാഹപന്തലില്‍ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയുമായുള്ള വിവാഹം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് റൂറല്‍ എസ്.പി ഡി.ശില്‍പ പറഞ്ഞു. പ്രതികള്‍ ലഹരി ഉപയോഗിച്ചോ എന്നത് പരിശോധനയ്ക്ക് ശേഷമേ അറിയാന്‍ സാധിക്കൂ. ചില കേസുകള്‍ പ്രതികള്‍ക്കെതിരെ ഉണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും റൂറല്‍ എസ്.പി പറഞ്ഞു.

കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജു (63) ആണ് ബുധനാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്. രാജുവിന്റെ അയല്‍വാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണു, സഹോദരന്‍ ജിജിന്‍, ഇവരുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top