ബലാത്സംഗ സ്വാമി നിത്യാനന്ദ രാജ്യംവിട്ടു..!! രണ്ട് സ്വാമിനിമാർ പോലീസ് പിടിയിൽ

ബലാത്സംഗ സ്വാമി ആൾ ദൈവം നിത്യാനന്ദ രാജ്യം വിട്ടു. കർണ്ണാടകയിൽ പുതിയതായി ഒരു ബലാത്സഗക്കേസുകൂടി രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ആൾദെെവം രാജ്യം വിട്ടതെന്നാണ് സൂചന. നിത്യാനന്ദ രാജ്യം വിട്ടുവെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തിന്റെ കസ്റ്റഡി ആവശ്യപ്പെടുമെന്നും ഗുജറാത്ത് പോലീസ് വ്യക്തമാക്കി.

കുട്ടികളെ തട്ടികൊണ്ടുപോകൽ അടക്കം നിരവധി കേസുകളാണ് ഇയാൾ ഇപ്പോൾ നേരിടുന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോയതിനും അന്യായമായി തടങ്കലിലാക്കി വിശ്വാസികളില്‍ നിന്ന് പണം പിരിച്ചതിനും നിത്യാനന്ദയ്ക്കെതിരെ ദിവസങ്ങൾക്ക് മുമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റിലാകും എന്ന ഘട്ടത്തിലെത്തിയപ്പോഴായിരുന്നു വിവാദ ആൾദൈവം മുങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുജറാത്തിലെ ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിന് ശേഷം നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കുകായിരുന്നു പോലീസ്. സ്വാധി പ്രാണ്‍പ്രിയാനന്ദ, പ്രിയതത്വ റിദ്ദി എന്നിവരെയാണ് ആശ്രമത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കുറഞ്ഞത് നാല് കുട്ടികളെയെങ്കിലും തട്ടിക്കൊണ്ട് വന്ന് അനധികൃതമായി തടവില്‍ വച്ച് പണം പിരിക്കാന്‍ ഉപയോഗിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

അരോപണങ്ങളുടെ അടിസ്ഥാനത്തിൽ ബുധനാഴ്ചയായിരുന്നു നിത്യാനന്ദയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നിത്യാനന്ദ കരീബിയൻ ദ്വീപ് സമൂഹമായ ട്രിനിഡാഡ ആന്റ് ടൊബാഗോയിലേക്ക് കടന്നതായാണ് റിപ്പോർട്ട്. എന്നാൽ രാജ്യം കടന്നതിനെ കുറിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കർണാടകയിൽ നിത്യാന്ദയ്ക്കെതിരെ ബലാത്സംഗ കുറ്റവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആവശ്യം വന്നാൽ ശരിയായ നിലയിൽ വിദേശത്തു നിന്നും കസ്റ്റഡിയിൽ എടുക്കുമെന്നും, കേരളത്തിലേക്ക് തിരികെ എത്തിയാൽ ഉറപ്പായും അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. ജനാർദ്ദന ശർമ്മയുടെ പരാതിയെ തുടർന്നാണ് നിത്യാനന്ദയ്ക്കെതിരെയുള്ള നടപടികൾ ആരംഭിച്ചത്. തന്റെ 12 വയസ്സുകാരനായ മകനെയും 15, 19 വയസുള്ള പെൺ മക്കളെയും നിത്യാനന്ദയുടെ ആശ്രമത്തിൽ അന്യായമായി തടഞ്ഞ് വെച്ചിരിക്കുകയാണെന്നായിരുന്നു പരാതി.

പരാതിയെ തുടര്‍ന്ന് മകനെയും ഒരു മകളെയും പൊലീസ് സ്റ്റേഷനിലെത്തിച്ച് ആനന്ദ് ശര്‍മ്മയെ കാണിച്ചു. എന്നാല്‍ 19കാരിയായ മകള്‍ നന്ദിതയെ ആശ്രമത്തിനുള്ളില്‍ പോലീസിന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പിതാവിന് കാണാന്‍ കഴിഞ്ഞില്ല. എന്റെ മക്കളെ ബാംഗ്ലൂരില്‍ നിന്ന് അഹമ്മദാബാദ് ആശ്രമത്തിലെത്തിച്ചത് എന്നെ അറിയിക്കാതെയാണ്. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ നിന്നു പോവുന്നത് എന്റെ മകളെ കാണാനാവാതെയാണെന്ന് ആനന്ദ് ശർമ്മ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

നാല് കുട്ടികളെ ഒരു ഫ്ളാറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയതിന് ശേഷമാണ് നിത്യാനന്ദയ്ക്കെതിരെ കേസെടുത്തത്. സ്വാധി പ്രാണ്‍പ്രിയാനന്ദ, പ്രിയതത്വ റിദ്ദി എന്നിവര്‍ക്കായിരുന്നു അഹമ്മദാബാദിലെ ആശ്രമത്തിന്റെ ഉത്തരവാദിത്വം. കുട്ടികളെ തട്ടികൊണ്ടുപോയി എന്ന പരാതി വന്നതിന് ശേഷമാണ്. നിത്യാനന്ദയ്ക്കെതിരെ ബെംഗളൂരുവിൽ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇതോടെയാണ് നിത്യാനന്ദ രാജ്യം വിട്ടതെന്ന് പിടിഐ വാർത്ത എജൻസി റിപ്പോർട്ട് ചെയ്യുന്നു.

Top