മലബാര്‍ സിമന്റ്‌സ് അഴിമതി; നാലുകേസുകളില്‍ പ്രതിയായിട്ടും പത്മകുമാറിന് സര്‍ക്കാര്‍ വക നിയമന ഉത്തരവ്

k-padmakumar-malabar-cements-md

പാലക്കാട്: മലബാര്‍ സിമന്റ്‌സ് അഴിമതി കേസിലെ പ്രതി ടി.കെ പത്മകുമാറിനെ സംരക്ഷിച്ചത് പിണറായി സര്‍ക്കാരെന്ന് റിപ്പോര്‍ട്ട്. നാലുകേസുകളില്‍ പ്രതിയായിട്ടും സര്‍ക്കാര്‍ എംഡിയായി പത്മകുമാറിനെ നിയമിച്ചു.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വിജിലന്‍സ് ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും. ജൂലൈ ഒമ്പതിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് തുടര്‍ന്ന് എംഡി സ്ഥാനത്ത് നിന്നും പത്മകുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. എന്നാല്‍ കെ.പത്മകുമാറിനെ തുടരാന്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പൊതുമേഖല സ്ഥാപനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്ന റിയാബിന്റെ സെക്രട്ടറിയായി തുടരാന്‍ സര്‍ക്കാര്‍ പത്മകുമാറിനെ അനുവദിക്കുകയായിരുന്നു. അറസ്റ്റിനുശേഷമാണ് അദ്ദേഹത്തെ സര്‍ക്കാര്‍ സ്ഥാനത്തുനിന്നും നീക്കിയതും.

Top