കഞ്ചാവ് കേസിലെ പ്രതി വനിതാ ഡോക്ടറെ കോടതി മുറിയില്‍ വച്ച് മര്‍ദ്ദിച്ചു

കോതമംഗലം: കോടതി മുറയില്‍ വനിതാ ഡോക്ടര്‍ക്ക് കഞ്ചാവ് കേസിലെ പ്രതിയുടെ മര്‍ദ്ദനം. ഇന്ന് രാവിലെ 11.10 ഓടെ കോതമംഗലം കോടതിയിലാണ് സംഭവം.

കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ സിനി ഐസക്കിനെയാണ് കഞ്ചാവ് കേസിലെ റിമാന്റ് പ്രതി തൃക്കാരിയൂര്‍ കക്കാട്ടുകുടി രാജു (62) ആക്രമിച്ചത്. നിന്നിടത്തുനിന്നും പാഞ്ഞടുത്ത ഇയാള്‍ കോടതി മുറിയിലെ ബഞ്ചില്‍ ഇരിക്കുകയായിരുന്ന ഡോക്ടറുടെ കരണത്തടിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടികൊണ്ട് വീണ ഡോക്ടറെ മജിസ്ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെക്കുറിച്ച് ഡോക്ടര്‍ സിനിയുടെ വിവരണം

ഇങ്ങിനെ: രാവിലെ 11.10 ഓടെയാണ് സംഭവം. ഒരു കേസില്‍ സാക്ഷിയായി എത്തിയതായിരുന്നു.

കോടതി മുറിക്കുള്ളിലെ പിന്‍ ബഞ്ചില്‍ ഇരിക്കുകയായിരുന്നു. മുന്നില്‍ നില്‍ക്കുന്നത് നേരത്തെ കോടതിയില്‍ അടി ഉണ്ടാക്കിയ പ്രതിയാണെന്ന് ആരോ പറയുന്നത് കേട്ടു. സൈക്യാട്രി കേസാണെന്ന് പറഞ്ഞപ്പോള്‍ ആരാണെന്നറിയാന്‍ ഞാന്‍ ഇയാളുടെ മുഖത്തേക്കൊന്നു നോക്കി. അടുത്ത നിമിഷം ഇയാള്‍ എന്റെ വലത്തേ കവിളില്‍ ആഞ്ഞടിച്ചു.

ഞാന്‍ വീണുപോയി. കോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് പൊലീസുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. എന്റെ മൊഴിയെടുത്ത് മേല്‍ നടപടികള്‍ സ്വീകരിക്കാനും കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കവിളില്‍ മരവിപ്പിപ്പും കേള്‍വിക്കുറവും അനുഭപ്പെടുന്നുണ്ട്.

പ്രതിയെ കോടതിയില്‍ കൊണ്ടുവന്ന പൊലീസുകാരുടെ അശ്രദ്ധയാണ് തനിക്ക് മര്‍ദ്ധനമേല്‍ക്കാന്‍ കാരണമെന്നും തന്റെ സഹപ്രവര്‍ത്തകനായ ഡോക്ടര്‍ അനൂപിനെ ഇയാള്‍ നേരത്തെ പൊലീസ് സാന്നിദ്ധ്യത്തില്‍ ആക്രമിച്ചിരുന്നെന്നും ഇത് സംമ്പന്ധിച്ച് പൊലീസ് കേസ് നിലവിലുണ്ടെന്നും ഡോക്ടര്‍ സിനി അറിയിച്ചു.

കഴിഞ്ഞ അവധിക്ക് ഇയാളെ ഹാജരാക്കിയപ്പോള്‍ ഒച്ചപ്പാടും ബഹളവും പൊലീസുകാരുമായുള്ള മല്‍പിടുത്തവുമെല്ലാം കൂടി കോടതി നടപടികള്‍ അല്പസമയത്തേക്ക് തടസ്സപ്പെട്ടിരുന്നു. അകമ്പടി വന്ന രണ്ടുപൊലീസുകാരും കോടതിയില്‍ ഒരുകേസിന്റെ ആവശ്യത്തിലേക്കെത്തിയ ഒരു എസ് ഐ യും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ഇയാളെ കോടതിമുറിക്ക് പുറത്തെത്തിച്ചത്.രാജുവിനെ കീഴ്പ്പെടുത്താന്‍ പൊലീസിന് കാര്യമായ ബലപ്രയോഗവും വേണ്ടി വന്നു.

Top