കാലിഫോര്‍ണ്ണിയ: ദിവസം കഴിയും തോറും ശരീരം ശോക്ഷിച്ച് വരുന്ന അപൂര്‍വ രോഗത്തിനടിമപ്പെട്ടിരിക്കുകയാണ് ഒരു യുവതി. ഈ രോഗത്തിന്റെ അനന്തര ഫലമായി 28 കാരിയായ ഈ യുവതിയെ കാണുവാന്‍ ഇപ്പോള്‍ ഒരു വൃദ്ധയെ പോലെയാണ്.കാലിഫോര്‍ണ്ണിയ സ്വദേശിനിയായ ബെത്താനി ഉഗാര്‍റ്റെയ്ക്കാണ് ഈ ദുര്‍വിധി. കാലിഫോര്‍ണിയയിലെ ഒരു സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിംഗ് തലവയായിരുന്നു യുവതി. ‘ഇറിറ്റബില്‍ ബൗവല്‍ സിന്‍ഡ്രം’ എന്ന രോഗമാണ് ബെത്താനിയെ പിടികൂടിയിരിക്കുന്നത്.കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷി നഷ്ടപ്പെടുന്ന അവസ്ഥയാണിത്. തന്റെ 15 ാം വയസ്സ് തൊട്ടെ യുവതിക്ക് ഈ രോഗത്തിന്റെ ചെറിയ ലക്ഷണങ്ങള്‍ കണ്ട് വന്നിരുന്നു. എന്നാല്‍ ഉദര സംബന്ധമായ ചെറിയ ആസുഖങ്ങളാണെന്ന് വിചാരിച്ച് ബെത്താനി ഇക്കാര്യം ഗൗരവമായി എടുത്തില്ല. എന്നാല്‍ പിന്നീടാണ് അസുഖം എത്രമാത്രം ഭീകരമാണെന്ന് യുവതിക്ക് മനസ്സിലാവുന്നത്.ദ്രവ രൂപത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാത്രമെ ഇപ്പോള്‍ ബെത്താനിക്ക് കഴിക്കാന്‍ കഴിയുകയുള്ളു. യുവതിയുടെ മസിലുകള്‍ പൂര്‍ണ്ണമായും ഇല്ലാതായി.