ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ മരണത്തിനു പിന്നിൽ അധോലോക നായകന്റെ കരങ്ങൾ..ശ്രീദേവി മരണപ്പെട്ട ഹോട്ടലിലെ ജീവനക്കാർ രഹസ്യമായി പുറത്തുവിടുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത്

കൊച്ചി:ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ശ്രീദേവി താമസിച്ച് ഹോട്ടലിലെ ജീവനക്കാർ രഹസ്യമായി പുറത്തുവിടുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത്. പിന്നിൽ അധോലോക നായകൻ ദാവൂദിന്റെ കരങ്ങളുണ്ടന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതുമായി ശ്രീദേവി മരിക്കുന്നതിനു 2 ദിവസം മുമ്പ് ഏറെ അസ്വസ്ഥയായിരുന്നു. പലരും ആ സ്യൂട്ടിൽ വന്ന് പോയിരുന്നു.

മരണത്തിനു മുമ്പും ശേഷവും ഉള്ള എല്ലാ കാര്യത്തിലും വൻ നിഗൂഢതകൾ ജീവനക്കാർ രഹസ്യമായി പങ്കുവയ്ക്കുന്നു. ശ്രീദേവിയുടെ സ്യൂട്ടിന്റെ സമീപത്തേ സി.സി.ടി.വി ക്യാമറകൾ ആരു നീക്കം ചെയ്തു?. എന്തിനു വേണ്ടി? ആ സി.സി ടി.വി ക്യാമറകൾ നീക്കം ചെയ്തു എന്നു മാത്രമല്ല മരണത്തിനു ശേഷം അവശേഷിക്കുന്ന ക്യാമറകൾ മാറ്റി സ്ഥാപിക്കുകയോ നീക്കം ചെയ്യുകയോ ചെയ്തു.ഡോക്ടർമാർ ഈ ഗൂഢാലോചനയിൽ കണ്ണികളായി എന്നും പറയുന്നു. ഡോക്ടർമാർ മരണം നടന്ന ഉടൻ അത് കാർഡിയാക് അറസ്റ്റ് ആയി തിരക്കിട്ട് പ്രഖ്യാപിച്ചു. പിന്നെ അത് മുങ്ങിമരണം ആക്കി. പിന്നെ അമിത മദ്യപാനത്തിൽ തെന്നിവീണ്‌ തലക്ക് മാരകമായി പരിക്കേറ്റതായി മരണകാരണം ആക്കി. ഇതെല്ലാം ഒരു ഉണ്ടാക്കിയെടുത്ത തിരക്കഥ തന്നെയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീദേവിയുടെ മരണത്തിൽ ദാവൂദ് ഇബ്രാഹിമിന്റെ പങ്ക് ബി.ജെ.പി നേതാവ്‌ സുബ്രമണ്യ സ്വാമിയും പങ്കുവയ്ച്ചു. ഒരിക്കലും മദ്യം കഴിക്കാത്ത ശ്രീദേവിയുടെ ശരീരത്ത് എങ്ങനെ മദ്യം എത്തി എന്ന് സ്വാമി ചോദിക്കുന്നു. അവർ വല്ലപ്പോഴും വൈൻ ,അതും ചെറിയ അളവിൽ മാത്രം പാർട്ടിയിൽ കഴിച്ചിരുന്നു. 5 മില്ലിയിൽ കൂടില്ല വൈൻ കഴിക്കുന്നത്. പ്രമുഖ ദേശീയ വാര്‍ത്താ എജന്‍സിയായ എഎന്‍ഐയോടായിരുന്നു സ്വാമിയുടെ പ്രതികരണം.

Top