മലയാളത്തിനും അഭിമാനിക്കാം;കര്‍ണ്ണാടകത്തിലെ മികച്ച നടിക്കുള്ള അവാര്‍ഡ് ലക്ഷ്മി ഗോപാലസ്വാമിക്ക്.

കര്‍ണാടക സര്‍ക്കാറിന്റെ 2016ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയായി തെരഞ്ഞെടുത്തത് മലയാളത്തിന്റെ പ്രിയങ്കരിയായ നടി ലക്ഷ്മി ഗോപാലസ്വാമിയെ. കേരള സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് രണ്ട് തവണ കരസ്ഥമാക്കിയ നടിയെ തേടി 2016 കര്‍ണ്ണാടക സ്റ്റേറ്റ് ഫിലിം അവാര്‍ഡാണ് തേടിയെത്തിയത്.

അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയ ലക്ഷ്മി പിന്നീട് ഒട്ടേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. അക്കു അക്ബര്‍ സംവിധാനം ചെയ്ത മത്തായി കുഴപ്പകാരനല്ല എന്ന ചിത്രത്തിലാണ് ലക്ഷ്മി ഒടുവില്‍ അഭിനയിച്ചത്.Lakshmi-Gopalaswamy

വിദായ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ലക്ഷ്മി മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന പുരസ്‌കാര ലഭിച്ചത്.നിരവധി കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ച ലക്ഷ്മി ഗോപാലസ്വാമിയെ തേടി ഇതാദ്യമായാണ് സംസ്ഥാന അവാര്‍ഡെത്തുന്നത്.ബെംഗളൂരുവില്‍നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണംചെയ്യും.

Top