ശാസ്ത്രിയുടേത് കൊലപാതകമെന്ന് മകന്‍.തിരോധാനത്തെക്കുറിച്ചുള്ള’നിഗൂഢത’നീക്കാന്‍ ബന്ധുക്കളും

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടേത് കൊലപാതകമെന്ന് മാന്‍ അനില്‍ ശസ്ത്രി.ശാസ്ത്രിയുടെ മരണത്തെക്കുറിച്ചുള്ള ഫയലുകള്‍ പരസ്യപ്പെടുത്തണമെന്നും മകനും കോണ്‍ഗ്രസ് നേതാവുമായ അനില്‍ ശാസ്ത്രിആവശ്യപ്പെട്ടു. മരണം സ്വാഭാവികമായിരുന്നില്ളെന്നാണ് കുടുംബം കരുതുന്നതെന്ന് സി.എന്‍.എന്‍.ഐ.ബി.എന്‍. ചാനലിനും എ.എന്‍.ഐ. വാര്‍ത്താ ഏജന്‍സിക്കും നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
ശാസ്ത്രിയുടേത് കൊലപാതകമാണെന്ന് കുടുംബം നേരത്തേയും ആരോപിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ സുഭാഷ് ചന്ദ്രബോസിന്‍െറ തിരോധാനത്തെക്കുറിച്ചുള്ള ‘നിഗൂഢത’ നീക്കാന്‍ ബന്ധുക്കള്‍ നടത്തുന്ന ശ്രമത്തിന് ചുവടുപിടിച്ചാണ് ഫയലുകള്‍ പരസ്യമാക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നത്. യു.പി.എ. സര്‍ക്കാറിന്‍െറ കാലത്ത് രേഖകള്‍ പരസ്യമാക്കണമെന്ന് മൂന്നുതവണ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. വിവരാവകാശ നിയമപ്രകാരവും ആവശ്യപ്പെട്ടെങ്കിലും ‘വിദേശരാജ്യവുമായുള്ള ബന്ധത്തെ ബാധിക്കും’ എന്ന പേരില്‍ നിഷേധിച്ചു. ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയിലാണ് ശാസ്ത്രി കുടുംബത്തിന്‍െറ പ്രതീകഷ.lal-bahadur-shastri
1966 ജനവരി 11ന് സോവിയറ്റ് യൂണിയനിലെ താഷ്കന്‍റിലാണ് ശാസ്ത്രി ഹൃദയാഘാതത്താല്‍ മരിച്ചത്. എന്നാല്‍, വിഷം ചെന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
അച്ഛന്‍െറ മൃതദേഹം വിമാനത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. അദ്ദേഹത്തിന്‍െറ ശരീരത്തില്‍ നീലനിറം വ്യാപിച്ചിരുന്നു. മുഖത്തും നീലനിറമായിരുന്നു. നെറ്റിയുടെ ഇരുവശത്തും വെള്ളപ്പാടുകളും കണ്ടു. അത് കണ്ടപ്പോഴേ മരണം സ്വാഭാവികമല്ളെന്ന് അമ്മയും ഉറപ്പിച്ചു. ഇതില്‍ ചതിയുണ്ടെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു’ അനില്‍ ശാസ്ത്രി വ്യകതമാക്കി.
1965ലെ യുദ്ധത്തിനുശേഷം പാക് പ്രസിഡന്‍റ് അയൂബ് ഖാനുമായി ഉടമ്പടി ഒപ്പുവെച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് ശാസ്ത്രി ഹോട്ടല്‍മുറിയില്‍ മരിച്ചത്. മൃതദേഹം പോസ്റ്മോര്‍ട്ടംചെയ്യാന്‍ ഇന്ത്യ അന്ന് സോവിയറ്റ് യൂണിയനോട് ആവശ്യപ്പെടാത്തതില്‍ അനില്‍ ശാസ്ത്രി അദ്ഭുതം പ്രകടിപ്പിച്ചു. ശാസ്ത്രി ഉപയോഗിച്ചിരുന്ന മുറിയില്‍ ടെലിഫോണോ ബെല്ളോ പോലും ഉണ്ടായിരുന്നില്ള. അദ്ദേഹത്തിന്‍െറ ഡയറിയും ഹോട്ടല്‍മുറിയില്‍ നഷ്ടപ്പെട്ടു. മോസ്കോയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നിരുത്തരവാദപരമായാണ് പ്രവര്‍ത്തിച്ചത് അനില്‍ ശാസ്ത്രി കുറ്റപ്പെടുത്തി.
മരണത്തെക്കുറിച്ച് മുമ്പും പലകോണില്‍നിന്ന് സംശയം ഉയര്‍ന്നിരുന്നു. ശാസ്ത്രിയുടെ ഭാര്യ ലളിത ശാസ്ത്രിതന്നെ 1978ല്‍ പുറത്തുവന്ന പുസ്തകത്തില്‍ ആരോപണമുന്നയിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തിലെത്തിയ ജനതാ സര്‍ക്കാര്‍ അന്വേഷണത്തിന് രാജ്നാരായണ്‍ സമിതിയെ നിയോഗിച്ചെങ്കിലും അവര്‍ക്ക് വ്യകതമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞില്ള. ശാസ്ത്രിയോടൊപ്പം താഷ്കെന്‍റിലുണ്ടായിരുന്ന അദ്ദേഹത്തിന്‍െറ ഡോക്ടര്‍ ആര്‍.എന്‍. ഛഗ് സമിതിക്ക് തെളിവ് നല്‍കാന്‍ പോകവേ വാഹനാപകടത്തില്‍ മരിച്ചു. താഷ്കെന്‍റിലുണ്ടായിരുന്ന ശാസ്ത്രിയുടെ സഹായി രാംനാഥിന് തെളിവ് നല്‍കാന്‍ പോകുന്നതിനിടെ വാഹനമിടിച്ച് ഓര്‍മ നശിച്ചു. ഈ സംഭവങ്ങളും ദുരൂഹമാണെന്ന് കരുതുന്നവര്‍ ഏറെയുണ്ട്.

Top