വിതുമ്പിക്കൊണ്ട് നടിയുടെ അനുഭവം വിവരിച്ച് ലാല്‍; കണ്ണീരണിഞ്ഞ് സഹതാരങ്ങളും

കൊച്ചി: ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ അറിയിച്ച് അമ്മയുടെ നേതൃത്വത്തില്‍ താരങ്ങളുടെടെയും സിനിമാ പ്രവര്‍ത്തകരുടെയും കൂട്ടായ്മ കൊച്ചിയില്‍ ഇന്നലെ ഒത്തുചേര്‍ന്നു. കൂട്ടായ്മയിലാണ് പേടിച്ചരണ്ട് തന്റെ വീട്ടിലേക്ക് അഭയം പ്രാപിക്കാനെത്തിയ നടിയെക്കുറിച്ചും സംഭവത്തെക്കുറിച്ചും വിതുമ്പിക്കൊണ്ട് ലാല്‍ ഓര്‍ത്തത്. ഭയന്ന് വിറച്ച അവള്‍ തന്റെ ഞെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുകയായിരുന്നെന്ന് ലാല്‍ പറഞ്ഞു. ‘ആ രാത്രി മറക്കാന്‍ കഴിയില്ല. ജീവിതത്തിലെ ഏറ്റവും ഞെട്ടിച്ച സംഭവമാണിത്. അവള്‍ പേടിച്ചരണ്ട് തന്റെ നെഞ്ചില്‍ വീണുകരയുകയായിരുന്നു, എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല’.

ആക്രമിക്കപ്പെട്ട പ്രമുഖ നടി ആദ്യം എത്തിയത് സംവിധായകനും നടനും നിര്‍മ്മാതാവുമായ ലാലിന്റെ വീട്ടിലേക്കായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നടന്ന സംഭവം വിവരിക്കുമ്പോള്‍ സംവിധായകന്‍ ലാലിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. കൊച്ചി ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് താരസംഘടനയായ അമ്മ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ലാല്‍ ഇക്കാര്യം വിവരിച്ചത്. സംഭവത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ വിവരമറിഞ്ഞയാളാണ് സംവിധായകന്‍ ലാല്‍. അദ്ദേഹം നടിക്കുണ്ടായ അനുഭവം വിവരിച്ചപ്പോള്‍ കേട്ടിരുന്ന മറ്റ് താരങ്ങളുടെയും കണ്ണ് നിറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുലര്‍ച്ചെ തന്നെ നടിയുടെ പ്രതിശ്രുത വരനും വീട്ടുകാരും തന്റെ വീട്ടിലെത്തി. അവര്‍ ഭാവനയ്ക്ക് പുര്‍ണ്ണ പിന്തുണയാണ് നല്‍കിയത്. ആദ്യം സംഭവം പുറത്തറിയരുതെന്ന നിലപാടിലായിരുന്നു നടി. എന്നാല്‍ പ്രതിശ്രുത വരനടക്കം പിന്തുണ നല്‍കിയതോടെ എവിടെയും തുറന്ന് പറയാമെന്നും പരാതി നല്‍കാമെന്നും നടി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ല എന്നു പറയുന്ന മലയാളിയുടെ ധാര്‍ഷ്ട്യത്തിന് കിട്ടിയ അടിയാണ് ഈ സംഭവമെന്ന് സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടു. രാത്രിയില്‍ ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ സ്ത്രീകള്‍ ധൈര്യം കാണിക്കുന്ന കാലത്താണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. സൗമ്യയ്ക്കുണ്ടായ ദുരന്തം നമ്മള്‍ കണ്ടതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അതില്‍ കേരളം ലജ്ജിക്കണം. ഈ? കേസില്‍ ഉള്‍പ്പെട്ട് ക്രിമിനലുകള്‍ മാത്രമല്ല, എല്ലാ മലയാളികളും കുറ്റക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതിഷേധക്കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ നിരവധി പേരെത്തി. താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, സംവിധായകന്‍ കമല്‍, മമ്മൂട്ടി, ദിലീപ്, ജയസൂര്യ, ലാല്‍, മനോജ് കെ.ജയന്‍, സരയു തുടങ്ങിയവരെല്ലാം പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തി. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഓരോരുത്തരും നടിയ്ക്ക് പിന്തുണയും അറിയിച്ചു.

Top