റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസുമായി ബന്ധപ്പെട്ട മൂന്നാം കേസിലും ലാലുവിന് തിരിച്ചടി. ആദ്യ രണ്ടു കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍ ആണെന്ന് സി ബി ഐകോടതി കണ്ടെത്തിയിരുന്നു. ലാലുവിനെതിരായ ശിക്ഷ ഉടനെ വിധിക്കും . കേസില്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തി. ഇപ്പോള്‍ രണ്ടാം കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ജാര്‍ഖണ്ട് കോടതിയുടെ പരിഗണനയിലാണ്.
1992 -94 കാലയളവില്‍ വ്യാജ രേഖകള്‍ ചമച്ചു ട്രഷറിയില്‍ നിന്ന് 82.42 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ ആണ് ഇപ്പോള്‍ ജയില്‍വാസം അനുഭവിച്ചു വരുന്നത് 900 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഇതുമായി ബന്ധപ്പെട്ടു ആറു കേസുകളില്‍ ഇദ്ദേഹം പ്രതിയാണ്. 2013 സെപ്തംബറില്‍ വന്ന ആദ്യ കേസിന്റെ വിധിയില്‍ അഞ്ചു വര്ഷം തടവും 25 ലക്ഷം രൂപയും ശിക്ഷ ലഭിച്ചു. പിന്നീട് സുപ്രീം കോടതിയെ സമീപിച്ചു ജാമ്യം നേടി .