പത്രം, ടിവി, കൊതുക്‌വല: മുന്‍ ബീഹാര്‍ മുഖ്യന് ജയിലില്‍ വിഐപി പരിഗണന; ലാലു പ്രസാദ് യാദവിന് ഭക്ഷണവും വീട്ടില്‍ നിന്ന്

റാഞ്ചി: മുന്‍ കേന്ദ്ര റയില്‍വേ മന്ത്രിയും ബിഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവ് ജയിലില്‍ കഴിയുന്നത് വിഐപി പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. കാലിത്തീറ്റ കുംഭകോണ കേസില്‍ കോടതി കഴിഞ്ഞ ദിവസം കുറ്റക്കാരനെന്ന് കണ്ടെത്തിയതിനാലാണ് ലാലു പ്രസാദ് ജയിലിലെത്തിയത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് ഇപ്പോള്‍.

ലാലുവിന് ദിവസവും പത്രവും ടെലിവിഷനും ലഭ്യമാകും. ഇതുകൂടാതെ കിടക്കയും കൊതുകുവലയും ജയിലിലുണ്ട്. വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം എത്തിക്കുന്നതിനും, വേണമെങ്കില്‍ സ്വന്തമായി ഭക്ഷണമുണ്ടാക്കാനുള്ള സംവിധാനമടക്കമാണ് ലാലുവിന് ബിര്‍സ മുണ്ട ജയിലില്‍ ഒരുക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014ല്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേനായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ലാലുവിന് മാത്രമാണ് ഇത്തരത്തില്‍ പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നത്. മറ്റ് തടവുകാര്‍ക്ക് ലാലുവിനെ കാണാന്‍ അനുവദിക്കില്ല. കഴിഞ്ഞ ദിവസമാണ് ലാലുവുള്‍പ്പെടെ 15 പ്രതികള്‍ കുറ്റക്കാരാണെന്ന സിബിഐ കോടതി വിധി വരുന്നത്. കുറ്റക്കാരാണെന്ന കണ്ടെത്തിയ കോടതി ഇന്നലെ തന്നെ പ്രതികളെ ബിര്‍സ മുണ്ട ജയിലിലേക്ക് മാറ്റിയിരുന്നു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് ലാലു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. അതേസമയം, കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്.

1995 -96 കാലയളവില്‍ വ്യജ ബില്ലുകള്‍ ഹാജരാക്കി ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 കോടി രൂപ പിന്‍വലിക്കപ്പെട്ട കേസിലാണ് വിധി വന്നിരിക്കുന്നത്. ഈ സമയത്ത് ബിഹാറിന്റെ മുഖ്യമന്ത്രി-ധനമന്ത്രി സ്ഥാനങ്ങള്‍ വഹിക്കുകയായിരുന്നു ലാലു. അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണഫയലില്‍ നടപടി സ്വീകരിക്കുന്നതിന് ലാലു പ്രസാദ് മനപ്പൂര്‍വം കാലതാമസം വരുത്തിയെന്നാണ് സിബിഐ കേസ്.

Top