ചുമര്‍ തുരന്നു പത്തടി മതില്‍ ചാടികടന്നു; മോഷണക്കേസിലെ വനിതാ തടവുകാരി കോഴിക്കോട് നിന്നും ജയില്‍ ചാടിയതിങ്ങനെ…

 

കോഴിക്കോട്: മോഷണക്കേസുകളിലെ പ്രതിയായ യുവതി മതില്‍ തുരന്ന് ജയില്‍ ചാടി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് വനിതാ തടവുകാരി രക്ഷപ്പെട്ടത്. പന്ത്രണ്ടോളം കേസുകളിലെ പ്രതിയായ പരപ്പനങ്ങാടി സ്വദേശി നസീമ. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പത്തനംതിട്ട, മലപ്പുറം ജില്ലകളിലായി നസീമയുടെ പേരില്‍ കേസുകളുണ്ട്.

പിടിയിലാതിനു ശേഷം മാനസിക രോഗമുണ്ടെന്ന് യുവതി പറഞ്ഞതിനത്തെുടര്‍ന്നാണ് പൊലീസ് ഇവരെ കുതിരവട്ടം മാനസിക രോഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ആശുപത്രി കുളിമുറിയിലെ ഭിത്തി തുരന്ന് നസീമ രക്ഷപ്പെട്ടത്. മരത്തടി ഉപയോഗിച്ച് മതിലില്‍ കയറിയതിന് ശേഷം തുണി കെട്ടി പുറത്ത് ചാടിയാണ് രക്ഷപ്പെട്ടത്. അറക്കല്‍ രാജ കുടുംബാംഗമാണെന്ന് പരിചയപ്പത്തെി പരപ്പനങ്ങാടി സ്വദേശിയെ വിവാഹം കഴിച്ച് വഞ്ചിച്ച കേസിലാണ് നസീമ പിടിയിലായത്. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പത്തനംതിട്ട, മലപ്പുറം ജില്ലകളിലായി നസീമയുടെ പേരില്‍ മോഷണക്കേസുകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നസീമയെ മാനസിക ബുദ്ധിമുട്ടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണു കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റിയത്. സെല്ലില്‍ ഒറ്റയ്ക്ക് പാര്‍പ്പിച്ചിരിക്കുകയായിരുന്ന നസീമ സെല്ലില്‍ വലിയൊരു ദ്വാരമുണ്ടാക്കി പുറത്തുചാടി. സെല്ലിനു പുറകിലെ കാടുപിടിച്ചു കിടക്കുന്നസ്ഥലത്തു കൂടി 10 അടിയിലേറെ പൊക്കമുള്ള മതില്‍ ചാടി ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിലെ ജീവനക്കാരാണ് സംഭവം കണ്ടെത്തിയത്. ഇവര്‍ ഭിത്തി തുരക്കാനുപയോഗിച്ച മഴു പൊലീസ് ആശുപത്രി വളപ്പില്‍ നിന്നും കണ്ടെടുത്തു.

വിവിധ ജില്ലകളിലായി 15 മോഷണക്കേസുകളില്‍ പ്രതിയാണ് നസീമ. വീട്ടുജോലിക്കാരിയായി നിന്ന് വീടുകളില്‍ നിന്ന് സ്വര്‍ണ്ണവും ആഭരണവും കവര്‍ന്ന് മുങ്ങുന്നതാണ് ഇവരുടെ രീതി. അറയ്ക്കല്‍ രാജകുടുംബാംഗം എന്ന് വിശ്വസിപ്പിച്ചു വേങ്ങര സ്വദേശിയെ വിവാഹം കഴിച്ച ശേഷം മുങ്ങിയ കേസിലായിരുന്നു ഇവര്‍ വേങ്ങര പൊലീസിന്റെ പിടിയിലായത്,. മെഡിക്കല്‍ കോളേജ് പൊലീസിന്റെ നേതൃത്വത്തില്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങി.

മാനസികാസ്വാസ്ഥ്യമുള്ളതായി അഭിനയിച്ചാണ് നസീമ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിയെന്നാണ് പൊലീസ് പറയുന്നത്. ആശുപത്രിയിലെത്തിയ ശേഷം ജയില്‍ ചാടാനുള്ള ആസൂത്രണവും നടത്തി. ഇതൊന്നും ആരും തിരിച്ചറിഞ്ഞില്ല

Top