മാനന്തവാടി: പള്ളിമേടയില്‍ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ പ്രതിയായി പിടിക്കപ്പെട്ട ഉന്നത സ്ഥാനം വഹിച്ച ഫാ. റോബിന്‍ വടക്കുംചേരിയുടെ മാനന്തവാടി രൂപത ഭൂമി കുംഭകോണത്തിലും പെട്ട് വീണ്ടും വിവാദത്തിൽ . മാനന്തവാടി രൂപതയുടെ ബൽത്തങ്ങാടിയിൽ ഉള്ള തോട്ടവും, ബംഗളൂരു സിറ്റിയിലെ പ്ലോട്ടുകളും വില്പന നടത്തിയത് സത്യം തന്നെഎന്ന് രൂപതയും ഒടുവിൽ സമ്മതിച്ചു . ഹെറാൾഡ് പുറത്തുവിട്ട വാർത്തയിലെ വിവരങ്ങൾ ഭാഗികമായിട്ടാണെങ്കിലും സമ്മതിച്ചുകൊണ്ട് രൂപത അധികാരികൾ രംഗത്ത് വന്നു .രൂപതയുടെ ഭൂമികൾ വിറ്റു എന്നും അതെല്ലാം നിയമം അനുസരിച്ച് വർഷങ്ങൾ മുമ്പാണ് എന്നും രൂപത പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു .പത്തുവർഷം മുൻപുണ്ടായ ഇതെല്ലാം എന്തിനാണ് ഇപ്പോൾ ഉന്നയിക്കുന്നത് എന്നാണ് രൂപതാ അധികൃതരുടെ ചോദ്യം .ഒരു തെറ്റും ക്രിമിനൽ കുറ്റവെറും പത്തല്ല നൂറു വര്ഷം കഴിഞ്ഞാലും പുറത്തുവന്നാൽ അത് മുൻപ് നടന്നതാണ് എന്ന ന്യായത്തിൽ നില നിൽക്കില്ല എന്ന വ്യക്തമായ അറിവും വിവേകവും ഉള്ള അധികാരികളാണ് ഇത്തരം ബാലിശമായ ചോദ്യത്തിൽ സത്യത്തെ കുഴിച്ചുമൂടാൻ ശ്രമിക്കുന്നത് . ഇക്കാര്യത്തിൽ പുറത്തുവന്ന മറുപടികൽ തന്നെ ദുരൂഹമാണ്.വ്യാജവാർത്തയാണ് വന്നതെന്നും നിയമനടപടിയുമായി പോകുമെന്നും വാർത്തകളും മറു പ്രചാരണങ്ങളും വർഗീയവികാര ചാനലുകളിലും ബ്ലോഗുകളിലും പറയുന്ന രൂപത തന്നെ അതേ പ്രസ്താവനയിൽ ഭൂമി വില്പന നടത്തിത് എന്ന് സമ്മതിക്കുകയും ചെയ്യുന്നു
മാനന്തവാടി രൂപതയിൽ ഭൂമി കച്ചവടവും തോട്ടം വില്പനയുംനടന്നു എന്ന് വിശ്വാസികൾ ആദ്യമായി അറിയുന്നത് പുറത്ത് വന്ന വാർത്തകൾ വായിച്ചാണ്. അതിനാൽ തന്നെ വാർത്തകൾ വിശ്വാസികൾ ഏറ്റെടുക്കുകയും രൂപതാ അധികൃതർക്ക് തലവേദന ആവുകയും ചെയ്തു. വർഷങ്ങളായി ഭൂമി ഇടപാട് നടത്തിയെങ്കിലും അത് വിശ്വാസികളിൽ നിന്നും രൂപത മറച്ചുവെക്കുകയായിരുന്നു. വിശ്വാസികൾ ഇക്കാര്യം അറിഞ്ഞപ്പോൾ മാനന്തവാടി രൂപത വാർത്ത പുറത്താക്കിയവരെ ക്രൂശിക്കാൻ ഇറങ്ങിയിരിക്കുകയാണ്. ഇതൊന്നും പുറത്തുവിടരുതെന്നും വിശ്വാസികൾ അറിയരുതെന്നും ആണ് രൂപതയുടെ നിലപാടിനു പിന്നിൽ. എന്നാൽ അതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല. കാരണം മാനന്തവാടി രൂപതയല്ല രാജ്യം ഭരിക്കുന്നത്.അവരല്ല നിയമ ഉണ്ടാക്കുന്നത് എല്ലാം സുതാര്യമാകട്ടേ..വിശ്വാസികൾ അറിയട്ടേ.രൂപതായിരുന്നു നിയമവും അവസാന വിധിയും എങ്കിൽ റോബിൻ അച്ഛൻ അടക്കമുള്ളവരുടെയും ആ കേസിൽ പ്രതികളായവർ പലരും രക്ഷപ്പെടുമായിരുന്നു
രൂപതയുടെ ഭൂമി വില്പനയുടെ വിശദാംശങ്ങള്‍ പുറത്ത് വരേണ്ടിയിരിക്കുന്നു .രൂപത ഭൂമി വില്പന സമ്മതിച്ച സ്ഥിതിക്ക് അതിന്റെ വിശദാംശങ്ങൾ കൂടി വിശ്വാസികൾക്ക് മുന്നിലോ, ആല്മായ സംഘടനകളിലോ പറയാൻ ബാധ്യസ്ഥരാണ്. ഭൂമി വിറ്റ രൂപത ഇപ്പോൾ ആരെയാണ് ഭയക്കുന്നത്. വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാൻ എന്തുകൊണ്ട് ആഗ്രഹിക്കുന്നു. ആധാരത്തിൽ എത്ര രൂപ കാണിച്ചാണ് പ്രമാണങ്ങൾ രജിസ്റ്റർ ചെയ്ത് നല്കിയത്? എഗ്രിമെന്റ് വിലയും, വാക്കാൽ ഉള്ള വിലയും എത്രയാണ്? ഇതാണ് പുറത്തുവരേണ്ടത്. ഇതൊന്നും തല പോയാൽ അവർ പുറത്തുപറയില്ലെന്ന് അന്നത്തെ കച്ചവടത്തിനു ചുക്കാൻ പിടിച്ച ചില ഇടനിലക്കാർ പറയുന്നു. കാരണം അത്രമാത്രം പണം രേഖയിലും, ലഭിച്ചതുമായും വ്യതാസമുണ്ടത്രേ. എറണാകുളത്തെ പോലെ ഇവിടെ കബളിപ്പിക്കപ്പെട്ടിട്ടില്ല. മുഴുവൻ തുകയും രൂപതക്ക് ലഭിച്ചു. അതായത് ആധാരത്തിലും അതിനു പുറത്തുള്ളതുമായ വൻ സഖ്യ രൂപതാ തലപത്തുള്ളവർക്ക് കൈമാറി. കച്ചവടത്തിനു നേതൃത്വം നല്കിയ ളോഹധാരികൾ കോടികളുമായി പോവുകയും ചെയ്തു എന്ന ആരോപണം ഉള്ളത് മാറ്റാൻ രൂപതക്ക ബാധ്യതയുണ്ട് . എല്ലാം സുധാര്യമെങ്കിൽ രൂപത എന്തിനു ഭയക്കണം .എന്തിനു വാർത്തകളെ ഭയക്കണം ?
രൂപതയിൽ കുംബസാര രഹസ്യം ചോർത്തിയെന്നും അത് പുറത്താക്കി വിശ്വാസിയേ ബ്ലാക്ക്‌മെയില്‍ ചെയ്തുചെയ്തുവെന്നും ആയിരുന്നു മറ്റൊരു ആരോപണം. ഇത്തരത്തിൽ ഒരു സംഭവം ഇല്ലെന്ന് രൂപത അധികൃതർ മറുപടി പറയുന്നു. ഈ വിഷയത്തിൽ വാർത്തകൾ വ്യാജമെന്നും പറയുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട പരാതി ഇപ്പോഴും നിലവിൽ ഉണ്ട്. മാനന്തവാടി രൂപതാ മെത്രാനാണ് പരാതി നല്കിയതും . ഇതുമായി ബന്ധപ്പെട്ട രേഖകൾ കുംബസാരത്തിന്റെ വിശ്വാസപരമായ പവിത്രത ഓർത്തും, സ്വകാര്യത പരിഗണിച്ചുമാണ് ഡെയിലി ഇന്ത്യൻ ഹെറാൾഡ് പ്രസിദ്ധീകരിക്കാത്തത്. ആയതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കാൻ തയ്യാറാണ്. കുംബസാര രഹസ്യം പുറത്തായ വാർത്ത വന്നതോടെ ഇത്തരത്തിൽ നിരവധി അനുഭവങ്ങളാണ് വിശ്വാസികൾ പങ്കുവയ്ക്കുന്നത്. കുംബസാര രഹസ്യം പറഞ്ഞ് വൈദീകർ കുടുംബനാഥമാരേയും, നാഥന്മാരേയും ചൂഷണം ചെയ്യുന്നതായും ഇത് ഓർമ്മിപ്പിച്ച് സംഭാവകൾ വാങ്ങിച്ചതായും അനുഭവങ്ങൾ വിശ്വാസികൾ പങ്കുവയ്ച്ചു.
കൊട്ടിയൂർ സഭവത്തിൽ മെത്രാനുമായുള്ള ബന്ധം ആയിരുന്നു മറ്റൊരു ആരോപണം. മെത്രാന്റെ രാജിയും. രാജിയുമായി ബന്ധപ്പെട്ട് മെത്രാൻ നടത്തിയ 45 മിനുട്ട് സംഭാഷണം പുറത്തുണ്ട് . മെത്രാൻ രാജിവയ്ക്കും എന്നു കാട്ടി ജീവൻ ടി.വിയിൽ വന്ന വാർത്തയുടെ വിശദാംശങ്ങളും രേഖകൾ നോക്കിയാൽ വ്യക്തമാകുന്നതുമാണ്
ആയതിനാൽ കേസുകൊടുക്കും എന്ന രൂപതയുടെ ഭീഷണി അല്ല ആവശ്യം ,ബ്ലോഗ് പത്രങ്ങളിൽ വാർത്ത കൊടുക്കുക അല്ല മര്യാദയും ധീരതയും ..നിങ്ങൾ ന്യായത്തിന്റെ പക്ഷത്തെങ്കിൽ നിയമത്തിന്റെ വഴിക്ക് തന്നെ പോവുക . ഈ വിഷയങ്ങൾ രൂപത തന്നെ കോടതിയിൽ എത്തിക്കണം. വ്യവഹാരം നടത്തണം. അവിടെ രേഖകളും തെളിവും ഹാജരാക്കാൻ അവസരം ഉണ്ടാകുമല്ലോ. കോടതിയിൽ എന്തായാലും രേഖകൾ ഹാജരാക്കാതെ രൂപതയ്ക്ക് ഒഴിഞ്ഞുമാറാൻ ആകില്ല. മാനന്തവാടി രൂപതയിലേ ഫാ.റോബിൽ 16കാരിയേ ഗർഭിണിയാക്കിയ പരാതി വന്നപ്പോൾ കാനഡയിലേക്ക് കടക്കാൻ ശ്രമിച്ചത് പൊളിച്ചടുക്കിയ കലി സത്യാ വാർത്തകൾ പുറത്ത് വിടുന്നവരുടെ മുതുകത്ത് കയറി വെല്ലുവിളിയാണ് ഭൂഷണം .
ഭൂമി വില്പനയിൽ ആല്മായ സംഘടനയുടെ ഇടപെടൽ
മാനന്തവാടി രൂപതയുടെ ഭൂമി വില്പനയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് വിശ്വാസ സമൂഹത്തിൽ നിന്നും പ്രസ്താവന വന്നു. കാത്തലിക് ലെയിമെൻ അസോസിയേഷൻ വയനാട് ഗ്രൂപ്പാണ് ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും, വാട്‌സ്ആപ്പിലും അസോസിയേഷൻ പ്രസ്താവയിറക്കി. കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾ ബന്ധപ്പെടണം എന്നും സംഘടന ഇറക്കിയ പ്രസ്ഥാവനയിൽ പറയുന്നു. മാനന്തവാടി രൂപതയിലേ രൂപ താ ക്കാർക്ക് ഈ നല്ല വൈദീകന്റെ സ്വർഗീയ അനുഭവം നിറയുന്ന വീഡിയോ സമർപ്പിക്കുന്നു. പച്ചയായ ദൈവത്തിന്റെ പച്ച പരമാർഥങ്ങൾ ..ഇത്തരത്തിലാകണം സഭയും വൈദീകരും.
കൊട്ടിയൂരില്‍ വൈദികന്‍ റോബിൻ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ വിവരം മറച്ചുവച്ചതിനും വീഴ്ച വരുത്തിയതിനും ഫാ. റോബിന്‍ വടക്കുംചേരി ഒന്നാം പ്രതിയായ കേസില്‍ അഞ്ച് കന്യാസ്‌ത്രീകടക്കം ഏഴ് പേരായിരുന്നു പ്രതികള്‍.ഇവരെ രക്ഷിക്കാനും ന്യായീകരിക്കാനും അരയും തലയും മുറുക്കി രൂപത രംഗത്തുണ്ടായിരുന്നു .ഗൂഡലോചന, വിവരം മറച്ചു വെച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഫാദര്‍ റോബിന്‍ വടക്കുംചേരി ഒന്നാം പ്രതി ആയ കേസില്‍ ഏഴ് പേർ കൂടി പ്രതിചേര്‍ക്കപ്പെട്ടത് . കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലെ ഡോക്ടര്‍ ടെസ്സി ജോസ്, ശിശുരോഗ വിദഗ്ദന്‍ ഡോക്ടര്‍ ഹൈദരാലി, ക്രിസ്തുരാജ് ആശുപത്രി അഡ്മിനിസ്‍ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, കുഞ്ഞിനെ കടത്താന്‍ സഹായിച്ച തങ്കമ്മ നെല്ലിയാനി, മാനന്തവാടി ക്രിസ്തുരാജ കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ് മറിയ, ഇരിട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ, കുഞ്ഞിനെ ഒളിപ്പിച്ച വൈത്തിരി ഓര്‍ഫനേജ് സുപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് പ്രതികള്‍. നവജാത ശിശുവിനെ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ വയനാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ തോമസ് തേരകം, സിസ്റ്റര്‍ ബെറ്റി എന്നിവര്‍ക്കെതിരെ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്കിയിരുന്നു . ഇവരുടേത് ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തല്‍. സാമൂഹിക ക്ഷേമ വകുപ്പ് നടത്തിയ അന്വേഷണത്തിലും ശിശു ക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഭാരവഹികള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥയായ കോഴിക്കോട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷീബാ മുംതാസ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു .ഇതൊക്കെ റിപ്പോർട്ട് പുറത്തുവിട്ടവർക്ക് എതിരെ കേസ് കൊടുക്കുമോ എന്നും രൂപത വ്യക്തമാക്കണം .