തിരുവനന്തപുരം: ലോ അക്കാദമിയില്‍ തിങ്കളാഴ്ച ക്ലാസ് തുടങ്ങിയാല്‍ നേരിടുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തുകയാണ് കെ. മുരളീധരന്.
സമരഭൂമിയെ സര്‍ക്കാര്‍ കലാപ ഭൂമിയാക്കരുത്. സമരങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് എസ്എഫ്ഐക്കുള്ളതെന്നും മുരളി ആരോപിച്ചു. നടരാജപിള്ളയെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമാണ്. ആദരണീയനായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. എ.കെ.ജി സെന്ററില്‍ അങ്ങനെ വല്ല പുസ്തകവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി അതെടുത്ത് വായിക്കണമെന്നും മുരളീധരന് പരിഹസിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക