ചെങ്ങന്നൂരിലെ ആദ്യ ഫലം പുറത്ത് വരുമ്പോൾ ഇടതുപക്ഷത്ത് മുന്നേറ്റം.ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്. പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ എണ്ണിക്കഴിഞ്ഞത്. തപാല്‍ സമരം കാരണം ആകെ 40 വോട്ടുകള്‍ മാത്രമേ കൗണ്ടിംഗ് സ്റ്റേഷനില്‍ എത്തിയിട്ടുള്ളൂ. 799 വോട്ടുകള്‍ ലഭിക്കേണ്ട സ്ഥാനത്താണിത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ആണ് വോട്ടെണ്ണല്‍ നടക്കുന്നത്.
ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ 17 സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത് . എല്‍ഡിഎഫ്, യുഡിഎഫ്. എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കു പുറമെ രാഷ്ട്രീയ ലോക്ദള്‍, എസ് യു സി ഐ (സി), ആം ആദ്മി, അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും 10 സ്വതന്ത്ര സ്ഥാനാര്‍ഥികളുമാണ് മത്സര രംഗത്തുണ്ടായിരുന്നത് . മണ്ഡലത്തില്‍ ആകെയുള്ളത് 199340 വോട്ടുകളാണ്. ഒരു നഗരസഭയും 10 ഗ്രാമപഞ്ചായത്തുകളും അടങ്ങിയ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മുളക്കുഴ ഗ്രാമപഞ്ചായത്തിലാണ്. 25493 വോട്ടര്‍മാരാണ് ഇവിടെ ഉള്ളത്. ഇവിടെ ഇരുപത് ബൂത്തുകളാണുള്ളത്. പാണ്ടനാട് പഞ്ചായത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. ഒമ്പതു പോളിങ് ബൂത്ത് മാത്രമുള്ള ഇവിടെ 10313 വോട്ടര്‍മാരാണുള്ളത്.