ചെങ്ങന്നൂർ വോട്ടെടുപ്പ് മെയ് 28ന്.മെയ് 31ന് വോട്ടെണ്ണൽ

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ആശങ്കയൊഴിഞ്ഞു. വോട്ടെടുപ്പ്     മെയ് 28ന് നടക്കും. മെയ് 31ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. തെരഞ്ഞെടുപ്പ് വിജ്ഞാപനം മെയ് മൂന്നിന് പുറത്തിറങ്ങും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 10ന് സൂക്ഷ്മ പരിശോധന 11നും പത്രിക പിന്‍വലിക്കാനുള്ള സമയപരിധി മെയ് 14 വരെയുമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നു മുതല്‍ നിലവില്‍ വന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനായി മുന്നണികളും സ്ഥാനാര്‍ത്ഥികളും പലവട്ടം പ്രചാരണം പൂര്‍ത്തിയായെങ്കിലും വിജ്ഞാപനമിറങ്ങാന്‍ വൈകിയത് പ്രചാരണ ചൂടിലും നിരാശ പരത്തിയിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിനൊപ്പം തീയതി പ്രഖ്യാപിക്കുമെന്ന വിശ്വാസത്തിലായിരുന്നു സ്ഥനാര്‍ത്ഥികള്‍ പ്രചാരണത്തിന് തുടക്കമിട്ടത്. എന്നാല്‍ വിജ്ഞാപനം പുറത്തിറങ്ങുന്നത് വൈകുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചെങ്ങന്നൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍ പിള്ളയുമാണ് മത്സര രംഗത്തുള്ളത്.

ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന സിപിഎമ്മിന്റെ, കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Top