മഞ്ജുവാര്യരെ മത്സരിപ്പിക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് സജി ചെറിയാന്‍

ചെങ്ങന്നൂർ:  മികച്ച നടിയായി മഞ്ജുവാര്യർ സിനിമയിൽ ശോഭിക്കട്ടെ എന്നും  ചെങ്ങന്നൂർ  ഉപതെരഞ്ഞെടുപ്പിൽ ചലച്ചിത്രതാരം മഞ്ജു വാര്യരെ മത്സരിപ്പിക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്നും  സിപിഎം ജില്ല സെക്രട്ടറി സജി ചെറിയാൻ. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മാധ്യമപ്രവർത്തകരോട് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മികച്ച നടിയായ മഞ്ജുവാര്യർ അവരുടെ മേഖലയിൽ ശോഭിക്കട്ടെയെന്നും അവരോട് ഇഷ്ടമുള്ള ആരോ ആണ് ഈ വാർത്ത പ്രചരിപ്പിച്ചതിനു പിന്നിലെന്നും സജി ചെറിയാൻ പറഞ്ഞു.Saji-cheriyan-manju.x55925

തന്‍റെ സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള ചോദ്യങ്ങൾക്ക് പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു മറുപടി. ജനങ്ങൾക്കിടയിൽ അവരിലൊരാളായി പ്രവർത്തിക്കാനാണ് തനിക്ക് ഇഷ്ടമെന്നും സജി കൂട്ടിച്ചേർത്തു. ഈ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ്-എം സിപിഎമ്മിനെ തന്നെ പിന്തുണക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. സ്ഥാനാർഥിയെ ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രവർത്തനമല്ല നടത്തുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.

Top