തോൽവി സമ്മതിച്ച് ബിജെപിയും യുഡിഎഫും …എ .കെ ആന്റണിയെ ഉന്നം വെച്ച് ഡി.വിജയകുമാർ

കൊച്ചി:ചെങ്ങന്നൂരിൽ ഇലക്ഷൻ റിസൾട്ട് വരാൻ ഏതാനും മണിക്കൂർ മാത്രം ബാക്കിനിൽക്കെ പരാജയം സമ്മതിച്ച് ബിജെപിയും കോൺഗ്രസും . തെരഞ്ഞടുപ്പ് പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ പല പ്രവര്‍ത്തകര്‍ക്കും സാധിച്ചില്ലെന്നും പ്രചരണത്തില്‍ പിന്നോട്ട് പോയിരുന്നതായും വിജയകുമാര്‍ പറഞ്ഞു. ബൂത്ത് പ്രവര്‍ത്തനങ്ങളിലാണ് വീഴ്ച സംഭവിച്ചത്. തന്റെ വീട്ടില്‍ ഒരു പ്രചരണ നോട്ടീസ് പോലും എത്തിച്ചില്ലെന്ന് വിജയകുമാര്‍ വിമര്‍ശിച്ചു.മണ്ഡലത്തിലെത്തിയ ചിലര്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ പ്രസംഗിച്ചുവെന്നും വിജയകുമാര്‍ പറഞ്ഞു. എന്നാല്‍ ഘടക കക്ഷികള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആർ.എസ്.എസുകാരും വോട്ട് ചെയ്യണമെന്ന ചെങ്ങന്നൂരിൽ എ.കെ.ആന്റണിയുടെ പ്രസംഗം വിവാദമായിരുന്നു.കേരളത്തിലെ ഇടതുപക്ഷ ഭരണം അവസാനിപ്പിക്കാന്‍ ബിജെപി ഒപ്പം നിന്ന് കോണ്‍ഗ്രസിനെ സഹായിക്കണമെന്ന് എ കെ ആന്റണി പറഞ്ഞിരുന്നു .ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ബിജെപിക്കാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ആന്‍റണി പരസ്യമായി അഭ്യര്‍ത്ഥിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നതോടെ വ്യാപകമായ പ്രതിഷേധങ്ങളാണ് ആന്‍റണിക്കു നേരെ കോണ്‍ഗ്രസിന് അകത്തു പുറത്തും വന്നിരുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തനല്ല എന്ന് പറഞ്ഞ ഡി വിജയകുമാര്‍ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് ചില പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിനെ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മറ്റിയ്ക്കും വീഴ്ച പറ്റിയിട്ടുണ്ട്. തനിയ്ക്കു വേണ്ടിയുള്ള പരസ്യങ്ങള്‍ കുറവായിരുന്നു. പ്രചരണത്തിനായി തന്റെ അഭിപ്രായങ്ങള്‍ തേടിയില്ല.

എ കെ ആന്റണി, ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഒപ്പം നിന്നു പ്രവര്‍ത്തിച്ചുവെന്ന് ഡി വിജയകുമാര്‍ പറഞ്ഞു   എങ്കിലും ആന്റണിയുടെ പ്രസ്ഥാവന ന്യുനപക്ഷ വോട്ടുകൾ തിരിയാൻ കാരണമായി എന്ന ചിന്ത പരക്കെ ഉയരുന്നുണ്ട് .പക്ഷേ താഴേത്തട്ടില്‍ വേണ്ടത്ര സജീവമായിരുന്നില്ല. എന്നാല്‍ ഈ കുറവുകള്‍ ഒന്നും തന്റെ വിജയത്തെ ബാധിക്കില്ലെന്നും വലിയ ഒരു വിഭാഗം തനിക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്നും വിജയകുമാര്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്ഥാനാര്‍ഥി ഇത്തരമൊരു പ്രതികരണവുമായി രംഗത്തെത്തിയത് യുഡിഎഫ് കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. തോല്‍വി ഉറപ്പായതാണ് ഡി വിജയകുമാറിന്റെ പ്രതികരണത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

ബി ജെ പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചുവെന്ന തന്റെ ആരോപണം ശരി വെക്കുന്നതാണ് ഡി വിജയകുമാറിന്റെ പ്രസ്താവനയെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍പിള്ളയും പറഞ്ഞു. ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് സിപിഎമ്മിന് വോട്ട് നല്‍കിയെന്ന തന്റെ ആരോപണം ശരി വെക്കുന്നതാണ് വിജയകുമാറിന്റെ പ്രസ്താവന. കോണ്‍ഗ്രസിന്റെ ദുര്‍ബലാവസ്ഥ അവരുടെ സ്ഥാനാര്‍ഥി തന്നെ സമ്മതിച്ചിരിക്കുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.കോണ്‍ഗ്രസ് അനുഭാവികള്‍ തനിക്ക് വോട്ട് ചെയ്തിട്ടുണ്ടാകാമെന്ന് സജി ചെറിയാന്‍ പറഞ്ഞു ചെങ്ങന്നൂരില്‍ പല ബൂത്തുകളിലും കോണ്‍ഗ്രസിന് ബൂത്ത് ഏജന്റുമാര്‍ പോലും ഉണ്ടായിരുന്നില്ലെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ പറഞ്ഞു. മണ്ഡലത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലാവസ്ഥയിലായതിനാല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top