20 വർഷത്തിനു ശേഷം കോൺഗ്രസ് തറവാട്ടിലേക്കു മടങ്ങുന്നു.. സ്വാഗതം ചെയ്ത് എ.കെ ആന്റണി.

ന്യുഡൽഹി :20 വർഷത്തിനു ശേഷം കോൺഗ്രസ് തറവാട്ടിലേക്കു മടങ്ങുന്നുവെന്ന് ചെറിയാൻ ഫിലിപ്പ് . തന്റെ അധ്വാനത്തിന്റെ മൂലധനം കോൺഗ്രസിലുണ്ട്. അന്ന് പറഞ്ഞ കാര്യങ്ങൾ ഇന്ന് കോൺഗ്രസ് നടപ്പാക്കിയിരിക്കുന്നു. ഇന്നലെ കെപിസിസി അധ്യക്ഷൻ കോൺഗ്രസിലേക്കു ക്ഷണിച്ചതായും ചെറിയാൻ ഫിലിപ് പ്രതികരിച്ചു. വെള്ളിയാഴ്ച രാവിലെ ചെറിയാന്‍ ഫിലിപ് കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയെ കാണാൻ വീട്ടിലെത്തിയിരുന്നു.
ചെറിയാൻ കോൺഗ്രസിലേക്കു മടങ്ങിയെത്തിയതിൽ സന്തോഷമെന്ന് എ.കെ. ആന്റണി പ്രതികരിച്ചു. 20 വർഷം ഇടതുപക്ഷത്തോടൊപ്പം നിന്നിട്ടും ചെറിയാൻ സിപിഎം അംഗത്വം എടുത്തില്ല. ഒരു കുടുംബമെന്ന തോന്നൽ ഉണ്ടാകാത്തതാണ് അതിനു കാരണം. ആദ്യ കാലത്ത് പിണക്കമുണ്ടായി, പരിഭവങ്ങൾ പിന്നീടു പറഞ്ഞുതീർത്തു. ചെറിയാന് രാജ്യസഭാ സീറ്റ് കിട്ടുമെന്നു പ്രതീക്ഷിക്കുന്നില്ല. ആന്റണിയുടെ സീറ്റ് ചെറിയാന് കിട്ടുമോയെന്ന ചോദ്യത്തിനായിരുന്നു എ.കെ. ആന്റണിയുടെ മറുപടി.

ചെറിയാന്‍ ഫിലിപ്പിന്റെ പദവിയെ കുറിച്ച് പാര്‍ട്ടി തീരുമാനമെടുക്കും. രണ്ട് പതിറ്റാണ്ടുകാലം ഒപ്പം നിന്നിട്ടും ചെറിയാന്‍ ഫിലിപ്പ് സിപിഐഎം അംഗത്വമെടുത്തില്ലെന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവ് പാര്‍ട്ടിക്കും അണികള്‍ക്കും കൂടുതല്‍ ആവേശം പകരുമെന്നും എ കെ ആന്റണി പറഞ്ഞു.ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു എകെ ആന്റണിയുടെ പ്രതികരണം. ‘ചെറിയാന്‍ ഫിലിപ്പ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് പോയെങ്കിലും ആദ്യരണ്ടുമൂന്നുവര്‍ഷത്തിനുള്ളില്‍ തന്നെ വ്യക്തിബന്ധം പഴയ നിലയിലായി. അദ്ദേഹം തിരിച്ച് പാര്‍ട്ടിയിലേക്ക് വരുന്നതില്‍ സന്തോഷമുണ്ട്.അതേസമയം ചെറിയാൻ ഫിലിപ്പിന് അടുത്തതായി ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് നൽകുമെന്നാണ് കോൺഗ്രസ് നൽകുന്ന സൂചന .ആ ഉറപ്പിൽ ആണ് ചെറിയാൻ കോൺഗ്രസിൽ എത്തിയതെന്നും പ്രചാരണം ഉണ്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഐഎമ്മില്‍ നിരവധി അവസരങ്ങള്‍ വന്നിട്ടും ചെറിയാന്‍ ഫിലിപ്പിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അംഗത്വം എടുത്തിട്ടില്ല. 20 വര്‍ഷക്കാലം സിപിഐഎമ്മില്‍ മുതിര്‍ന്ന നേതാക്കളുമായും ഇടപെട്ടു. പക്ഷേ ആകെ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് മാത്രമാണ് എടുത്തത്.അക്കാര്യം വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുകയാണ്’. എകെ ആന്റണി പറഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് പോകുമെന്ന വാര്‍ത്തകളും അഭ്യൂഹങ്ങളും നിലനില്‍ക്കുന്നതിനിടെയാണ് എ കെ ആന്റണിയുമായുള്ള കൂടിക്കാഴ്ചയും കോണ്‍ഗ്രസ് പ്രവേശനവും. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുമായി ചെറിയാന്‍ ഫിലിപ്പ് വേദി പങ്കിടുകയും ചെയ്തിരുന്നു.

രണ്ട് പതിറ്റാണ്ട് മുന്‍പാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടത് സഹയാത്രികനാകുന്നത്. അംഗത്വം ഇല്ലെങ്കിലും സിപിഐഎമ്മിന്റെ സജീവ സഹയാത്രികനായി തുടരുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി സിപിഐഎംഎം വേണ്ട പരിഗണന നല്‍കുന്നില്ല എന്ന പരാതിയെതുടര്‍ന്നാണ് പാര്‍ട്ടി മാറ്റം.

Top