മുൻ പ്രതിരോധമന്ത്രി ആന്റണിയുടെ മകൻ അറസ്റ്റിലാകുമോ ?മുന്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ ലൈംഗികാരോപണം. സോളാറിന് പിന്നാലെ പുതിയ ബോംബുമായി സരിത; നാണം കെട്ട് കോൺഗ്രസ്.പരാതിയുടെ കോപ്പി ഹെറാൾഡിൽ

തിരുവനന്തപുരം: സോളാറിന് പിന്നാലെ അടുത്ത വിവാദത്തിന് തിരികൊളുത്തി സരിത എസ്. നായര്‍. മുന്‍ കേന്ദ്രമന്ത്രി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ തന്നെ ശാരീരികവും മാനസികമായും പീഡിപ്പിച്ചെന്നാണ് സരിതയുടെ പരാതി. രാജ്യസഭയിലെ ഉന്നതനെ പരിചയപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ച ഇയാള്‍ ചൂഷണം ചെയ്തുവെന്നാണ് പരാതി. പിതാവിന്റെ വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളില്‍ തന്നെ ഉള്‍പ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തു പീഡിപ്പിച്ചുവെന്നാണ് പരാതി. സോളാർ അഴിമതിയിൽ കോൺഗ്രസ് ദേശീയ നേതാവിന്റെ മകനെതിരെ സരിതാ എസ് നായർ മുഖ്യമന്ത്രിക്കും പരാതി നൽകി. നേരത്തെ ക്രൈംബാഞ്ചിനും സരിത പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം നടന്നില്ല. സോളാർ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഈ പരാതി വീണ്ടും ചർച്ചയാക്കുകയാണ് സരിത. ഈ പരാതിയിൽ പാണക്കാട് തങ്ങളുടെ മകനായ ബഷീറലി തങ്ങൾക്കെതിരേയും ആരോപണമുണ്ട്. ആന്റോസ് ആന്റണിയെന്ന വ്യവസായിക്കെതിരെയും പരാതിയുണ്ട്.

സോളാർ അഴിമതിയിൽ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മുൻ പ്രതിരോധമന്ത്രിയായ ആന്റണിയുടെ മകനെതിരായ ആരോപണവും ശക്തമാക്കിക്കൊണ്ട് സരിതയുടെ രംഗപ്രവേശനം . ഈ പരാതിയും ഡിജിപി രാജേഷ് ദിവാൻ പരിശോധിക്കുമെന്നാണ് സൂചന . നേരത്തെ വന്ന ഈ വാർത്ത പുറത്തുവന്നിരുന്നു എന്നാൽ ഒരു മാധ്യമവും ഏറ്റെടുത്തിരുന്നില്ല. ആന്റണിയുടെ രാഷ്ട്രപതി മോഹം തടയാനുള്ള നീക്കമായും ഇതിനെ വിലയിരുത്തിയിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ കോൺഗ്രസിനെ വെട്ടിലാക്കാൻ ആൻണിയുടെ മകനെതിരായ ആരോപണവും പൊടി തട്ടിയെടുക്കുകയാണ് .സോളാർ അന്വേഷണത്തിലൂടെ കോൺഗ്രസ് നിരയെ പ്രതിക്കൂട്ടിൽ നിർത്തി കോൺഗ്രസിന്റെ അടിത്തറ തകർക്കാമെന്നത് സർക്കാരിന്റെ വ്യാമോഹമാണെന്ന് സോളാർ റിപ്പോർട്ട് പുറത്തുവന്നപ്പോൾ എ.കെ. ആന്റണി പ്രതികരിച്ചിരുന്നു. വേങ്ങരയിൽ വോട്ടെടുപ്പ് നടന്നപ്പോൾ അന്വേഷണം പ്രഖ്യാപിച്ചത് രാഷ്ട്രീയ തന്ത്രമാണ്. ഇന്ന് അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയുടെ തരംതാണ നടപടിയാണെന്നും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.കമ്മീഷന്റെ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം കോൺഗ്രസ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കും. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണത്തെ നേരിടുമെന്നും ആന്റണി പറഞ്ഞു. മകനെതിരായ പരാതി ഉയർന്നു വന്ന വിവരം അറിയാമായിരുന്ന ആന്റണി സോളാർ വിഷയത്തിൽ മുന്നേ ആരോപണം കടുപ്പിക്കുകയായിരുന്നു ഇതിന് പിന്നാലെയാണ് ആന്റണിയുടെ മകനെതിരായ ആരോപണവും സജീവമാകുന്നത്.സരിതയുടെ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായി ആനറാണിയുടെ മകൻ അറസ്റ്റിലാവാനും സാധ്യതയുണ്ട്.

AKS -SARITHA NAIR1

സ രിത ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. സോളാര്‍ മകസില്‍ ഉള്‍പ്പെട്ട ഒരു നേതാവിന്റെ മകന്‍ പിതാവിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് പീഡിപ്പിച്ചു. മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യത്തെ തനിക്ക് പരിചയപ്പെടുത്തിയത് മറ്റൊരു പ്രമുഖ നേതാവാണെന്നും സരിത പരാതിയില്‍ പറയുന്നു. ആദായനികുതി പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്രമന്ത്രി 25 ലക്ഷം രൂപ വാങ്ങുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായും സരിത പറയുന്നു. എം.എല്‍.എ ഹോസ്റ്റലില്‍ വച്ചും പീഡനം നടന്നതായി സരിത കൂട്ടിച്ചേര്‍ത്തു.മലബാറില്‍ നിന്നുള്ള മറ്റൊരു കോണ്‍ഗ്രസ് എം.പിയും ലൈംഗിക പീഡനത്തിനിരയാക്കി. ഇരുപതിലേറെ പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലഭിച്ച പരാതി മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറി. തുടര്‍ന്ന് പരാതിക്കാരിയെ വിളിച്ച് മൊഴിയെടുത്ത് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ ഇട്ടു. തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു അനുബന്ധ പരാതി കൂടി സരിത നല്‍കി. ഇതില്‍ മൊഴി എടുത്തിട്ടില്ല. രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘത്തിന് ഈ പരാതികള്‍ കൈമാറുമെന്നാണ് സൂചന.

അതേസമയം സോളാര്‍ റിപ്പോര്‍ട്ടിലെ പ്രതിഛായാനഷ്ടം പരിഹരിക്കാന്‍ നേതാക്കള്‍ നെട്ടോട്ടത്തിലാണ് . റിപ്പോര്‍ട്ടിലെ അഴിമതി പരാമര്‍ശങ്ങളെക്കാള്‍ പ്രമുഖരെ തറപറ്റിച്ചതു െലെംഗികപീഡന ബോംബാണ്. വിജിലന്‍സ് കേസിനെക്കാള്‍ ഇതു സംബന്ധിച്ച ക്രിമിനല്‍ കേസ് അന്വേഷണമാണു നേതാക്കളെ ആശങ്കപ്പെടുത്തുന്നത്. വാദിച്ചുനില്‍ക്കാനെങ്കിലുമുള്ള തത്രപ്പാടിലാണ് ആരോപണവിധേയരായ കോണ്‍ഗ്രസ് നേതാക്കളെല്ലാം. റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാതെ പരസ്യപ്പെടുത്തിയ സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന നീക്കം ഇതിന്റെ ഭാഗമായാണ്. അതിനൊപ്പം കോണ്‍ഗ്രസ് ആവര്‍ത്തിച്ചാരോപിക്കുന്ന സി.പി.എം-ബി.ജെ.പി. ബാന്ധവവും ഉയര്‍ത്തിക്കാട്ടും.AKS -SARITHA NAIR 2

കമ്മിഷന്റെ പരിഗണനാവിഷയങ്ങളിലാണു കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്. എന്നാല്‍, നിയമസഭയിലും പുറത്തും ഉന്നയിക്കപ്പെട്ട എല്ലാ വിഷയവും കമ്മിഷനു പരിഗണിക്കാമെന്ന വ്യവസ്ഥ ഈ പ്രതിരോധത്തെ ദുര്‍ബലമാക്കുന്നു. സോളാറിനൊപ്പം കൂനിന്മേല്‍ കുരുവായി ടി.പി. വധക്കേസും കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തിത്തുടങ്ങി. ടി.പി. കേസിലെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി യുവതുര്‍ക്കി വി.ടി. ബല്‍റാം രംഗത്തുവന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബലറാമിന്റെ ആരോപണത്തോടു പ്രതികരിച്ചിട്ടുണ്ട്.

സോളാര്‍ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി വിവരാവകാശനിയമപ്രകാരം ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് വായിച്ചശേഷം നിയമനടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ പരസ്യപ്പെടുത്തിയതിന് ഉമ്മന്‍ ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ കെ.സി. ജോസഫ് സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസും നല്‍കി. ഇത്തരം നീക്കങ്ങളിലൂടെ ചര്‍ച്ചകളില്‍ പിടിച്ചുനില്‍ക്കാനാണു കോണ്‍ഗ്രസിന്റെ ശ്രമം. ലെംഗിക സംതൃപ്തിയെ െകെക്കൂലിയായി കണക്കാക്കാമെന്ന കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകാം. അതു മറികടക്കാനുള്ള വഴികളും നേതാക്കള്‍ ആരാഞ്ഞുതുടങ്ങി. ഇതിന്റെ ഭാഗമായാണു കമ്മിഷന്റെ പരിഗണനാവിഷയങ്ങള്‍ ചര്‍ച്ചയാക്കാനുള്ള നീക്കം. ഇക്കാര്യത്തില്‍ പ്രതിരോധമുയര്‍ത്തിയിട്ടു കാര്യമില്ലെന്നു വാദിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. അവര്‍ പരസ്യപ്രതികരണത്തിനു തയാറല്ലെങ്കിലും െഹെക്കമാന്‍ഡിനെ ഇക്കാര്യം അറിയിക്കാന്‍ നീക്കം തകൃതിയാണ്.AKS SARITHA NAIR 3

അതേസമയം സോളാര്‍ കേസില്‍ സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ ഉള്‍പ്പെട്ടതില്‍ ഹൈക്കമാന്‍ഡിന് ആശങ്കയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേസ് പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാണ്. സംസ്ഥാന നേതാക്കളെ രാഹുല്‍ ഇക്കാര്യം അറിയിച്ചു. എങ്ങനെ പ്രശ്‌നം നേരിടണമെന്ന് അറിയിക്കാനും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് പിന്നീട് മറുപടി നല്‍കും. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.അതേസമയം സോളാര്‍ കേസുമായി ബന്ധപ്പെട്ട് രാഹുലിന്റെ നിര്‍ദേശങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് എം.എം.ഹസന്‍ പറഞ്ഞു. എല്ലാ സാഹചര്യങ്ങളും ഒറ്റക്കെട്ടായി നേരിടുമെന്നും ഹസന്‍ വ്യക്തമാക്കി. കെ.പി.സി.സിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് തെരെഞ്ഞെടുപ്പ് അതോറിറ്റിയാണെന്നും ഹസന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

ഹസനെ കൂടാതെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, സുധീരന്‍,വി.ഡി.സതീശന്‍ എന്നിവരും രാഹുലുമായി ചര്‍ച്ച നടത്തി. ഡല്‍ഹി കേരളാ ഹൗസിലായിരുന്നു കൂടിക്കാഴ്ച. അതേസമയം സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം .കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ചേരും. റിപ്പോർട്ടിലെ വിവരങ്ങൾ പൂർണമായും മനസിലാക്കിയാൽ മാത്രമേ നിയമപരമായി മുന്നോട്ടുപോകാൻ സാധിക്കു. അതിനാൽ തന്നെയാണ് റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ ആരോപണവിധേയരായ നേതാക്കൾ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നേതാക്കൾക്കെതിരാ‍യ ആരോപണങ്ങളെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് ആലോചനകൾക്കായാണ് രാഷ്ട്രീയ കാര്യസമിതി ചേരുന്നത്. കേസിൽ നടപടി വേഗത്തിലാക്കാൻ സർക്കാരും ഒരുങ്ങുകയാണ്. അന്വേഷണ സംഘം വിപുലീകരിച്ച് ഉടൻതന്നെ ഉത്തരവ് ഉണ്ടാകുമെന്നാണ് അറിയുന്നത്.

 

Top