ബിജെപിയിലെത്താൻ മകൻ അനിൽ രാഹുലിന് എതിരെ !പുകഴ്ത്തലുമായി എകെ ആന്റണി !രാഹുല്‍ ഗാന്ധിയുടേത് രണ്ടാം ജന്മംമെന്നും ഭാരത് ജോഡോ യാത്ര ഇന്ത്യ കണ്ട വ്യത്യസ്തമായ യാത്രയെന്നും ആന്റണി

തിരുവനന്തപുരം: എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ സ്ഥാനം ഉറപ്പിക്കുന്നതിനായി കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ ശക്തമായി വിമര്ശനം അഴിച്ചു വിടുകയാണ് .പാര്‍ട്ടി പദവികള്‍ രാജിവെച്ച മകന്‍ അനില്‍ ആന്റണി കോണ്‍ഗ്രസിനെതിരെ വിമര്‍ശനം തുടരുമ്പോൾ എ കെ ആന്റണി രാഹുലിനെ പുകഴ്ത്തി രംഗത്ത് .

ഭാരത് ജോഡോ യാത്രയില്‍ വഴിയില്‍ കണ്ടവരെയെല്ലാം രാഹുല്‍ ഗാന്ധി ചേര്‍ത്തുപിടിച്ചുവെന്ന് എ കെ ആന്റണി പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കുന്നതോടെ മാത്രമാണ് യാത്ര പൂര്‍ത്തിയാകുക. വിശാല ജനാധിപത്യ ഐക്യത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വെറുപ്പും വിദ്വേഷവും വളര്‍ത്തി കസേര ഉറപ്പിക്കാനാണ് രാജ്യം ഭരിക്കുന്നവര്‍ ശ്രമിക്കുന്നതെന്നും എ കെ ആന്റണി വിര്‍ശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. യാത്ര പൂര്‍ത്തിയായപ്പോള്‍ കണ്ടത് പുതിയൊരു രാഹുല്‍ ഗാന്ധിയെയാണ്. രണ്ടാം ജന്മമാണ് രാഹുല്‍ ഗാന്ധിക്ക് ഉണ്ടായതെന്നും എ കെ ആന്റണി പറഞ്ഞു.

136 ദിവസം പിന്നിട്ട് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിലാണ് നടക്കുന്നത്. ശേര്‍ എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുന്ന പൊതുറാലിയും ഇന്ന് ഉണ്ടാകും. ഇതോടെ ഭാരത് ജോഡോ യാത്രയ്ക്ക് ഔദ്യോഗിക പരിസമാപ്തിയാകും. സിപിഐഎം, ജെഡിയു, ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കില്ല. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് തുടങ്ങിയ യാത്ര 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ കടന്നുപോയി.

നേരത്തെ കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാർത്തകൾ മുമ്പ് പലതവണ ബിബിസി നൽകിയിട്ടുണ്ടെന്നും അനിൽ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ചോദ്യം ചെയ്തു കൊണ്ട് ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കുവെച്ചാണ് അനിലിന്റെ ട്വീറ്റ്. കോൺഗ്രസ് പാർട്ടിയെയും അനിലിനെതിരെ നേരത്തെ വിമർശനമുന്നയിച്ച മുതിർന്ന നേതാവ് ജയ്റാം രമേശ്, കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിഭാഗം ചെയർപേഴ്സൺ സുപ്രിയ ശ്രീനാഥെ എന്നിവരെയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമർശിച്ചുളള ബിബിസിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററിക്കെതിരായ അനിൽ ആന്റണിയുടെ ട്വീറ്റ് നേരത്തെ വലിയ ചർച്ചയായിരുന്നു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററിയെ കോൺഗ്രസും രാഹുൽ ഗാന്ധിയുമടക്കം അനുകൂലിക്കുന്നതിനിടെയാണ് മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകൻ വിമർശിച്ച് രംഗത്തെത്തിയത്.

Top